22 December Sunday

ജില്ലാ പഞ്ചായത്ത് ജല ബജറ്റ്‌ പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024
കാസർകോട് 
ജില്ലാ പഞ്ചായത്ത് ജല ബജറ്റ് രാജ്മോഹൻ ഉണ്ണിത്താൻ എംപി പ്രകാശിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി  അധ്യക്ഷയായി. കലക്ടർ കെ ഇമ്പശേഖർ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷാനവാസ് പാദൂർ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എസ് എൻ സരിത, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശൈലജ ഭട്ട്, ജാസ്മിൻ കബീർ, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ ജയ്സൺ മാത്യു, ഡോ. സി  തമ്പാൻ, കെ മനോജ് കുമാർ, ലാലി ജോർജ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ എന്നിവർ സംസാരിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോഡിനേറ്റർ കെ ബാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഗീത കൃഷ്ണൻ സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി കെ സജീവ് നന്ദിയും പറഞ്ഞു. വിവിധ വിഷയങ്ങളിൽ  റഷീദ്, ശരത്,  കെ സി താജുദ്ദീൻ, സിമി എന്നിവർ ക്ലാസെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top