22 December Sunday

ശുചിത്വം സുന്ദരം നീലേശ്വരം

സുരേഷ് മടിക്കൈUpdated: Wednesday Oct 9, 2024

നീലേശ്വരം നഗരസഭ ഹരിതകർമസേനാംഗങ്ങൾ ചിറപ്പുറത്തെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ കൺവെയർ ബെൽറ്റിൽനിന്ന് പ്ലാസ്റ്റിക് തരംതിരിക്കുന്നു.

നീലേശ്വരം
മാലിന്യമുക്തം നവ കേരളം കാമ്പയിനിൽ നീലേശ്വരം നഗരസഭയിലും ബൃഹത്തായ പദ്ധതികൾ നടപ്പാക്കി വരുന്നു. പ്രായോഗികമായ മാലിന്യ സംസ്‌കരണ സംവിധാനം ഉറപ്പുവരുത്താൻ വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. പുനരുപയോഗം, പുനരുപയോഗം ചെയ്യുന്ന ശീലം പ്രോത്സാഹിപ്പിക്കൽ, പ്രകൃതി സൗഹൃദ ബദൽ പ്രോത്സാഹിപ്പിക്കൽ, അശാസ്ത്രീയവും അനാരോഗ്യകരവുമായ മാലിന്യനിക്ഷേപ നടപടിക്കെതിരായ നിയമനടപടി, മികച്ച മാലിന്യ സംസ്‌കരണ രീതി പ്രോത്സാഹിപ്പിക്കൽ എന്നിവ നടപ്പിലാക്കി വരുന്നു.  
32 വാർഡുകളിലായി 64 ഹരിതകർമസേനാംഗങ്ങളുടെ പ്രവർത്തനം കുറ്റമറ്റതാക്കിയിട്ടുണ്ട്. പൊതു ഇടങ്ങളുടെ സൗന്ദര്യവൽക്കരണം, കുളം നവീകരണം, സ്കൂൾ, ടൂറിസം കേന്ദ്രങ്ങൾ, തീരദേശ ശുചീകരണം എന്നിവയും നടത്തി വരുന്നു. മുഴുവൻ വീടുകളിലും ജൈവ മാലിന്യ സംസ്കരണ ഉപാധികൾ ഉറപ്പു വരുത്തി. 2023-–-24 വർഷം 3000 റിങ്‌ കമ്പോസ്റ്റ്‌ വിതരണം ചെയ്തു. 250 ബൊക്കാഷെ ബക്കറ്റ്‌ വിതരണം ചെയ്തു. കൂടുതൽ മാലിന്യമുണ്ടാകുന്ന നാല് സ്ഥാപനങ്ങളിൽ ബയോഗ്യാസ് പ്ലാന്റ്‌ സ്ഥാപിച്ചു. 
തൊഴിലുറപ്പ് പദ്ധതിയിൽ 2500 പിറ്റ് കം പോസ്റ്റ്‌ നിർമിച്ച് നൽകി. 2024-–-25 വാർഷിക പദ്ധതിയിൽ സ്കൂളുകൾ,  സർക്കാർ, സ്വകാര്യ, സഹകരണ സ്ഥാപനങ്ങൾ എന്നിവ ഹരിത ഓഫീസുകളായി മാറ്റും. സ്കൂളുകൾ, സർക്കാർ, സ്വകാര്യ, സഹകരണ സ്ഥാപനങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തുമ്പൂർ മൊഴി, റിങ്‌ കമ്പോസ്റ്റ് എന്നിവ സ്ഥാപിക്കും. 
ഹരിതകർമസേന സുസജ്ജം
ചിറപ്പുറത്ത് 34 സെന്റ്‌ സ്ഥലത്ത് 562 സ്ക്വയർ മീറ്ററിൽ എംസിഎഫ്, ആർആർഎഫ് കേന്ദ്രമുണ്ട്. ഹരിത കർമസേനയ്ക്ക് പരിശീലന കേന്ദ്രവും പ്രവർത്തിക്കുന്നു. മാലിന്യ നീക്കത്തിന് ഒരു ടിപ്പർ ലോറി വാങ്ങി.  18 മിനി എംസിഎഫ്‌ സ്ഥാപിച്ചിട്ടുണ്ട്. ആർആർഎഫ് കേന്ദ്രത്തിൽ നിലവിൽ ണ്ട്‌ ബെയിങ്‌ മെഷീൻ, 2 ഷെഡ്ഡിങ്‌ മെഷീൻ, ഒരു ഡസ്റ്റ് റിമൂവർ, കൺവെയർ ബെൽറ്റ് എന്നിവ സ്ഥാപിച്ചു. 2023–--24 വർഷംക്ലീൻ കേരളയിൽ നിന്ന് 7 22,789 രൂപ പ്ലാസ്റ്റിക് നൽകിയ വഴിയിൽ ലഭിച്ചു.  വിളംബര റാലി, വ്യാപാരികളുടെ കോർണർ യോഗം, ബോധവത്കരണ ക്ലാസ്‌, ശുചിത്വ സന്ദേശയാത്ര എന്നിവ സംഘടിപ്പിച്ച്  ബോധവത്കരണവും നഗരസഭ ലക്ഷമിടുന്നു.  ആരോഗ്യ വിഭാഗം മേൽനോട്ടത്തിൽ  എല്ലാ മേഖലകളിലും  കർശന പരിശോധനയും നടന്നുവരുന്നു.
ജനങ്ങളുടെ 
സഹകരണം ഉണ്ടാവണം
മാലിന്യ സംസ്കരണ രംഗത്ത് കാര്യക്ഷമമായ പ്രവർത്തനമാണ്  നഗരസഭ നടത്തുന്നത്. മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ രണ്ടാംഘട്ട പ്രവർത്തനം വിജയിപ്പിക്കാൻ ഒക്ടോബർ രണ്ട്‌ മുതൽ  2025 മാർച്ച് 30 വരെ വിവിധ പ്രവർത്തനം ആസൂത്രണം ചെയ്‌ത്‌ ചിട്ടയോടെ നടപ്പിലാക്കിവരികയാണ്. മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവർക്കെതിരെയും നിയമലംഘകർക്കെതിരെയും കർശന നടപടി സ്വീകരിക്കും. നീലേശ്വരത്തെ ശുചിത്വ സുന്ദര നഗരമാക്കുന്നതിന്‌  മുഴുവൻപേരുടെയും ആത്മാർത്ഥ സഹകരണം അഭ്യർഥിക്കുന്നു.
കെ മനോജ്‌കുമാർ, നീലേശ്വരം നഗരസഭ സെക്രട്ടറി 
മാലിന്യമുക്ത 
നഗരസഭയാക്കും
മാലിന്യമുക്ത നഗരസഭയായി നീലേശ്വരത്തെ മാറ്റാനുള്ള ഊർജിത പ്രവർത്തനം നടന്നു വരുന്നു. അജൈവമാലിന്യ ശേഖരണം ശക്തവും കുറ്റമറ്റതുമാക്കി. ദ്രവമാലിന്യ സംസ്കരണത്തിന്‌ താലൂക്കാശുപത്രി കോമ്പൗണ്ടിൽ എസ് ടിപി പ്ലാന്റ്‌ സ്ഥാപിക്കാൻ പാലക്കാട് മുണ്ടൂർ ഐആർടിസിയുമായി കരാർ നടപടി സ്വീകരിച്ചുവരുന്നു.  മാലിന്യ മുക്ത നരസഭയായി മാറ്റാൻ എല്ലാവരുടെയും സഹകരണം ഉണ്ടാവണം.
ടി വി ശാന്ത, നീലേശ്വരം നഗരസഭ ചെയർപേഴ്സൺ
നടപ്പാക്കുന്നത്‌ വ്യത്യസ്ത പദ്ധതികൾ
മാലിന്യമുക്ത നവകേരളം പദ്ധതിയുമായി ചേർന്ന് വ്യത്യസ്തവും വൈവിധ്യപൂർണവുമായ പദ്ധതികളാണ് നഗരസഭ ആസൂത്രണം ചെയ്തുനടപ്പിലാക്കുന്നത്. അജൈവമാലിന്യം ശേഖരിക്കാൻ  ഹരിത കർമസേന ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ട്. ബോധവത്കരണത്തിനായി യൂത്ത് മീറ്റ്, ചിത്രരചന മത്സരം, ക്വിസ് മത്സരം, ശുചിത്വ റാലി, തീരദേശത്ത് മെഗാ ശുചീകരണ പരിപാടി എന്നിവ സംഘടിപ്പിച്ചു. പ്രധാനകേന്ദ്രങ്ങളിൽ അഞ്ച്‌ ബോട്ടിൽ ബൂത്ത്‌ സ്ഥാപിച്ചിട്ടുണ്ട്.  
പി പി മുഹമ്മദ് റാഫി, നീലേശ്വരം നഗരസഭാ വൈസ് ചെയർമാൻ  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top