കാസർകോട്
നായന്മാർമൂല ടിഐഎച്ച്‌എസ്‌എസിലെ എസ്‌പിസി കേഡറ്റുകൾ ജില്ലാപൊലീസ് മേധാവി ഡി ശിൽപയെ സന്ദർശിച്ചു. മധുരം നൽകി കുട്ടികളെ പൊലീസ് മേധാവി സ്വീകരിച്ചു.
കേഡറ്റുകൾ മയക്കുമരുന്നിനെതിരായ യോദ്ധാക്കളായി മാറണമെന്ന് ശിൽപ പറഞ്ഞു. കേഡറ്റുകളുടെ സംശയങ്ങൾക്ക് അവർ മറുപടി നൽകി. അഡീഷണൽ എസ്‌പി പി ബാലകൃഷ്ണൻ നായർ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി എം സുനിൽകുമാർ, എസ്‌പിസി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ ടി തമ്പാൻ, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ ഇല്യാസ്, കായിക പരിശീലകരായ എൻ ആർ പ്രശാന്ത്, ടി പ്രസീത, പ്രോജക്ട് അസിസ്റ്റന്റ് ശ്യാം കൃഷ്ണൻ എന്നിവർ സംസാരിച്ചു.
കേഡറ്റുകൾ ജില്ലാ ആസ്ഥാനത്തുള്ള പൊലീസ് ഡോഗ് സ്ക്വാഡിനെ സന്ദർശിച്ചു. പരിശീലകരായ ശ്രീജിത്ത് കുമാർ, സുജിത്ത് എന്നിവർ നായകളുടെ പ്രകടനം വിവരിച്ചു.
സീനിയർ പൊലീസ് ഓഫീസർ പി ബിജുമോൻ, ജില്ലാ സായുധ സേനാ ക്യാമ്പിലുള്ള ആയുധങ്ങൾ പരിചയപ്പെടുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..