അജാനൂർ
പഞ്ചായത്തിലെ അജാനൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ തയ്യാറാക്കിയ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം തുടങ്ങി. എച്ച്‌എഎല്ലിന്റെ സിഎസ്‌ആർ ഫണ്ടുപയോഗിച്ചാണ് കേന്ദ്രം സജ്ജമാക്കിയത്.
എച്ച്എഎൽ ജനറൽ മാനേജർ ഡി രാമമോഹന റാവു ഉദ്‌ഘാടനം ചെയ്‌തു.
ഇ ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ പദ്ധതി ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി മുഖ്യാതിഥിയായി. കലക്ടർ കെ ഇമ്പശേഖർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സബീഷ്, സ്ഥിരം സമിതി ചെയർമാന്മാരായ കെ മീന, കെ കൃഷ്ണൻ, ഷീബ ഉമ്മർ, ബ്ലോക്ക് പഞ്ചായത്തംഗം ലക്ഷ്മി തമ്പാൻ, ജില്ലാ മെഡിക്കൽ ഓഫീസർ എ വി രാംദാസ്, മുഹമ്മദ് സമീർ, ഇ പി രാജ് മോഹനൻ, കെ സി ധനേഷ്, പഞ്ചായത്തംഗങ്ങളായ കെ രവീന്ദ്രൻ, അശോകൻ ഇട്ടമ്മൽ, സി എച്ച് ഹംസ, ഇബ്രാഹിം ആവിക്കൽ, ഷിജു, കെ രാജ്മോഹനൻ, എ തമ്പാൻ, ഹമീദ് ചേരക്കാടത്ത്, എക്കാൽ കുഞ്ഞിരാമൻ, കെ സുകുമാരൻ, മാട്ടുമ്മൽ ഹസ്സൻ, വി കമ്മാരൻ എന്നിവർ സംസാരിച്ചു. ഡോ. ആർ അനിൽകുമാർ നന്ദി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..