22 December Sunday
ജീവനക്കാരുടെ ജില്ലാ കായികമേള

മികവ് തെളിയിച്ച്

വെബ് ഡെസ്‌ക്‌Updated: Monday Dec 9, 2024

ടി പി റിനേഷ് ഹൈജംപ് സൂപ്പർ സീനിയർ (ജില്ലാ ഇൻഷുറൻസ് ഓഫീസ് കാസർകോട്)

 

നീലേശ്വരം
എൻജിഒ യൂണിയൻ നേതൃത്വത്തിൽ  ജീവനക്കാരുടെ കായികമേള സംഘടിപ്പിച്ചു. നീലേശ്വരം ഇ എം എസ് സ്റ്റേഡിയത്തിൽ  ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ പി ഹബീബ് റഹ്മാൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ വി ശോഭ അധ്യക്ഷയായി. എൻജിഒ യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം കെ ഭാനുപ്രകാശ് സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി ദാമോദരൻ സ്വാഗതവും കലാകായികവേദി കൺവീനർ പി വി മഹേഷ്കുമാർ നന്ദിയും പറഞ്ഞു. സീനിയർ, സൂപ്പർ സീനിയർ, മാസ്റ്റേഴ്സ് വിഭാഗത്തിലായി നൂറിലധികം കായികതാരങ്ങൾ പങ്കെടുത്തു. മേളയിൽ നീലേശ്വരം ഏരിയ ഒന്നും വിദ്യാനഗർ ഏരിയ രണ്ടും കാസർകോട്‌ ഏരിയ മൂന്നും സ്ഥാനം നേടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top