കാസർകോട്
ജില്ലയിൽ ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയിൽ യൂണിറ്റ് സെല്ലിങ് പ്രൈസ് (യുഎസ് പി) രേഖപ്പെടുത്താത്ത പാക്കേജ് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് നടപടി സ്വീകരിച്ചു. യുഎസ് പി രേഖപ്പെടുത്താത്ത ആറ് കമ്പനികളുടെ പാക്കേജുകളാണ് പിടിച്ചെടുത്തത്. ലീഗൽ മെട്രോളജി പാക്കേജ്ഡ് കമ്മോഡിറ്റീസ് റൂൾസ് പ്രകാരം പാക്കേജ് ഉൽപ്പന്നങ്ങളിൽ യുഎസ് പി രേഖപ്പെടുത്തുന്നത് നിർബന്ധമാക്കി 2022 മാർച്ചിൽ കേന്ദ്ര സർക്കാർ നിയമഭേദഗതി വരുത്തിയിട്ടുണ്ട്. യുഎസ് പി രേഖപ്പെടുത്തുന്നതിനാൽ വിവിധ ബ്രാൻഡിലുള്ള വ്യത്യസ്ത തൂക്കത്തിലുള്ള ഉൽപ്പന്നത്തിന്റെ വിലയുടെ വ്യത്യാസം ഉപഭോക്താവിന് എളുപ്പം മനസ്സിലാക്കാം. സ്റ്റാൻഡേർഡ് സൈസുകളിൽ (100ഗ്രാം, 200ഗ്രാം, 500ഗ്രാം,1 കിലോ ഗ്രാം) അളവിലും തൂക്കത്തിലും ഉൽപ്പന്നങ്ങൾ പാക്ക് ചെയ്യണമെന്ന നിർബന്ധം യുഎസ് പി രേഖപ്പെടുത്തുന്നത് കാരണം ഒഴിവാക്കിയിട്ടുണ്ട്. അസിസ്റ്റന്റ് കൺട്രോളർ എം രതീഷ്, ഇൻസ്പെക്ടമരായ കെ ശശികല, കെ എസ് രമ്യ, എസ് വിദ്യാധരൻ, ആർ ഹരിക്യഷ്ണൻ എന്നിവരുടെ നേത്യത്വത്തിലായിരുന്നു പരിശോധന.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..