28 December Saturday

ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ 
മികവ് തെളിയിച്ച് കാസർകോട്‌ ടീം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

ലിറ്റിൽ കൈറ്റ്സ് കാസർകോട്‌ ടീം കളമശേരി സ്റ്റാർട്ടപ്പ് മിഷനുമുന്നിൽ

കാസർകോട്‌

എറണാകുളത്തുനടന്ന ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ ജില്ലാ ടീമിന്റെ പ്രകടനം ശ്രദ്ധേയം. എട്ടുപേരാണ്‌ എറണാകുളം കൈറ്റ് റീജനൽ റിസോഴ്സ് സെന്ററിലും കളമശേരി സ്റ്റാർട്ട് അപ് വില്ലേജിലും നടന്ന ലിറ്റിൽ കൈറ്റ്സിന്റെ  ക്യാമ്പിൽ പങ്കെടുത്തത്. പ്രോഗ്രാമിങ്‌ വിഭാഗത്തിൽ പങ്കെടുത്ത ചെമ്മനാട്  സിജെഎച്ച്എസ്എസ് സ്കൂളിലെ ഹാദിൻ അബ്ദുൾ ഹമീദ് അവതരിപ്പിച്ച സ്മാർട്ട് ലിങ്ക് എന്ന സോഫ്‍റ്റ്‍വെയർ വിവിധ ജില്ലകളിൽനിന്ന് അവതരിപ്പിച്ച 60 ഓളം പ്രൊജകറ്റുളിൽ ഏറ്റവും കൂടുതൽ ശ്രദ്ധയാകർഷിച്ച ഒന്നായി. കാഞ്ഞങ്ങാട്‌ ദുർഗ ഹയർ സെക്കൻഡറി  സ്കൂളിലെ മുജ്തബ റഹ്മാൻ അവതരിപ്പിച്ച 1000 രൂപയിൽ താഴെ മാത്രം ചെലവ് വരുന്ന ഐഒടി അധിഷ്ഠിത ബയോമെട്രിക് അറ്റൻഡൻസ് സിസ്റ്റം, ദുർഗയിലെ  വിദ്യാർഥിയായ ഉമറുൽ ഫാദിൽ അവതരിപ്പിച്ച വീടികളിലും ഓഫീസുകളിലും ഉപയോഗിക്കാവുന്ന ഫയർ എക്റ്റിംഗ്യൂഷർ , രാവണേശ്വരം ജിഎച്ച്എസ്എസിലെ അചിന്ത്യ കൃഷ്ണൻ അവതരിപ്പിച്ച  കടലിലെ തടസ്സങ്ങളെ കണ്ടെത്തി കപ്പലുകൾക്ക് അറിയിപ്പ് നൽകാനുപയോഗിക്കുന്ന  സോണാർ റഡാർ സിസ്റ്റം എന്നിവ ശ്രദ്ധേയമായി.
ആനിമേഷൻ മേഖലയിൽ ബ്ലെൻഡർ സോഫ്‍റ്റ്‍വെയർ ഉപയോഗിച്ച്‌ നിർമിച്ച ത്രിഡി ആനിമേഷൻ ഷോർട്ട് ഫിലിം പ്രദർശനത്തിൽ കൂളിയാട് ജിഎച്ച്എസിലെ അഹമ്മദ് ഷാസ് അവതരിപ്പിച്ച ചലഞ്ച് ആൻഡ്‌ സർവൈവൽ വർണവെറിക്കെതിരെയുള്ള മികച്ച താക്കീതായി.   
ക്യാമ്പിൽ മന്ത്രി വി ശിവൻകുട്ടി, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ്, യൂനിസെഫ് സോഷ്യൽ പോളിസി ചീഫ് കെ എൽ റാവു,  ഡോ. പ്രഹ്ലാദ് വടക്കേപ്പാട്ട്, കൈറ്റ്  സിഇഒ അൻവർ സാദത്ത്  എന്നിവർ കുട്ടികളുമായി സംവദിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top