തൃക്കരിപ്പൂർ
അമ്മച്ചിപ്ലാവുകളുടെ നാടായ കേരളത്തില്‍ ലക്ഷണമൊത്തൊരു വരിക്കപ്ലാവിനെ ഒരു വർഷം കൊണ്ട് ചക്ക കായ്ക്കുന്നത് സങ്കല്‍പിക്കുന്നതിന് സാധിക്കുമോ. എങ്കിൽ ചന്തേര പടിഞ്ഞാറെക്കരക്കാർ ഉത്തരം പറയും. പടിഞ്ഞാറെക്കര ദേശാഭിമാനി വരിക്കാർക്കാർക്കാണ് ഒരു വർഷം കൊണ്ട് കായ്ക്കുന്ന വിയറ്റ്നാം സൂപ്പർ ഏർലി എന്ന പ്ലാവിൻ തൈ നൽകി ആദരിച്ചത്. 37 വർഷമായി വരിക്കാരനായ എം എസ് മാധവനുൾപ്പെടെ 32 വരിക്കാർക്കാണ് തൈ സമ്മാനിച്ചത്. ഒന്നാം വർഷത്തിൽതന്നെ പൂവിട്ട് തുടങ്ങുമെങ്കിലും ചക്കയുടെ ഭാരം മരത്തിന് താങ്ങാനാവില്ല. വേരുറച്ച് തടി പാകമാൻ മൂന്ന് വർഷം സമയമെടുക്കും.
നടീല്‍ കഴിഞ്ഞ് അതേ വര്‍ഷംതന്നെ കുലവെട്ടുന്ന വാഴയുടെയും മറ്റും ഗണത്തിലേക്ക് വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലിയുടെ വരവോടെ പ്ലാവും മാറുന്നു.
തൃക്കരിപ്പൂർ ബസ്സ്റ്റാൻഡ് പരിസരത്തെ ഡിഎസ് ഗാർഡനാണ് ഇത്തരത്തിൽ ഒരു വർഷം കൊണ്ട് കായ്ക്കുന്ന പ്ലാവ് പരിചയപ്പെടുത്തിയത്. ആറ് മാസം പ്രായമായ തൈക്ക് നാനൂറ് രൂപ വിലയുണ്ട്. തൃശൂരിൽ നിന്നാണ് ഇവ എത്തിച്ചത്. ഒരോ മരത്തിനും ദേശാഭിമാനി ഓർമമരം എന്ന് ആലേഖനം ചെയ്തിട്ടുണ്ട്. ജില്ലാ കമ്മിറ്റിയംഗം വി പി പി മുസ്തഫ വരിക്കാർക്ക് കൈമാറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..