കാഞ്ഞങ്ങാട്
റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥന്റെ 40 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ രണ്ടുപേർക്കെതിരെ കേസ്. ഉപ്പിലിക്കൈ കൊങ്ങിണിയൻ വളപ്പ് നിർവാണയിലെ എം വിനോദിന്റെ പരാതിയിൽ കാസർകോട്ടെ കാവ്യാ മനു, ജയപ്രകാശ് എന്നിവർക്കും എസിഎസ് ചാനൽ 9 ടെലഗ്രാം എന്ന വെബ്‌സൈറ്റിനുമെതിരെയാണ് ഹൊസ്ദുർഗ് പൊലീസ് കേസെടുത്തത്.
വെബ്‌സൈറ്റിൽ പണം നിക്ഷേപിച്ചാൽ വൻതുക ലാഭമുണ്ടാക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. ജൂൺ 14 നും സെപ്‌തംബർ 30 നുമിടയിലാണ് പണം തട്ടിയത്. 40,77,040 രൂപയാണ് പല തവണ നിക്ഷേപിച്ചത്.
മകളുടെ ബാങ്ക് അക്കൗണ്ട് വഴിയും പണം നൽകി. അതിനിടെ കമീഷൻ തുകയായ 11,087 രൂപ വിനോദിന് തിരികെ ലഭിച്ചിരുന്നു. പിന്നീട് കമീഷനോ നിക്ഷേപിച്ച തുകയോ നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..