14 November Thursday
ജില്ലയിലെ‍ പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭകരമാക്കും

ഓൺലൈനിൽ മാസംതോറും 
അവലോകനം: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024

തിരുവനന്തപുരം

ജില്ലയിലെ‍ പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭകരമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി രാജീവ് നിയമസഭയിൽ അറിയിച്ചു. ഇതിനായി ഓരോ സ്ഥാപനങ്ങളുടെയും അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബിസിനസ് പ്ലാനും ധാരണാപത്രവും തയ്യാറാക്കും. അതിന്റെ പുരോഗതി മാസം തോറും ബോർഡ് ഫോർ പബ്ലിക് സെക്ടർ ട്രാൻസ്ഫർമേഷൻ എന്ന ഓൺലൈൻ അധിഷ്ഠിത  സംവിധാനം വഴി കൃത്യമായി അവലോകനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. സി എച്ച്‌ കുഞ്ഞമ്പു എംഎൽഎയുടെ ചൊദ്യത്തിന്‌ മറുപടി പറയുകയയാിരുന്നു അദ്ദേഹം.
ഓൺലൈൻ അവലോകനത്തിന്‌ പുറമെ, നിശ്ചിത ഇടവേളകളിൽ സർക്കാർ തലത്തിലും അവലോകനം നടത്തി ആവശ്യമായ നിർദ്ദേശം നൽകുന്നുണ്ട്.  ജില്ലയിൽ വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കെൽ,  ഉദുമ ടെക്സ്റ്റൈൽസ് യൂണിറ്റ് എന്നിവ ലാഭകരമാക്കും.  സാങ്കേതിക മേഖലകളിലും വിപണന രംഗത്തും ഉൾപ്പെടെ ഉണ്ടാകുന്ന വളർച്ചയും മാറ്റങ്ങളും ഉൾക്കൊണ്ട് ഓരോ സ്ഥാപനത്തിന്റെയും പ്രവർത്തനത്തിന്‌ നവീകരണം കൊണ്ടുവരും.  ഇതിനാവശ്യമായ മൂലധനസഹായമുൾപ്പെടെ സർക്കാർ നൽകുമെന്നും മന്ത്രി അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top