10 October Thursday

നെഹ്‌റു കോളേജ്‌ ചാമ്പ്യന്മാർ

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024

രാജപുരം സെന്റ്‌ പയസ് ടെൻത് കോളേജിൽ നടന്ന കണ്ണൂർ സർവകലാശാലാ പുരുഷ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ പടന്നക്കാട്‌ നെഹ്റു കോളേജ് ടീം

നീലേശ്വരം

രാജപുരം സെന്റ്‌ പയസ് ടെൻത് കോളേജിൽ നടന്ന കണ്ണൂർ സർവകലാശാലാ പുരുഷ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ നെഹ്റു കോളേജ് കാഞ്ഞങ്ങാട് ജേതാക്കളായി. 
ഡോൺ ബോസ്കോ കോളേജ് അങ്ങാടിക്കടവ് റണ്ണറപ്പായി. എസ്ഇഎസ് കോളേജ് ശ്രീകണ്ഠാപുരം മൂന്നാം സ്ഥാനവും നേടി.
നവംബർ ഒന്ന് മുതൽ അഞ്ച് വരെ ബംഗളൂരു ക്രൈസ്റ്റ് സർവകലാശാലയിൽ നടക്കുന്ന സൗത്ത് സോൺ അന്തർ സർവകലാശാലാ മത്സരത്തിനുള്ള സർവകലാശാല ടീമിനെ ചാമ്പ്യൻഷിപ്പിൽനിന്നും തെരഞ്ഞെടുത്തു.
മത്സരങ്ങൾ കോളേജ് പ്രിൻസിപ്പൽ ഡോ. ബിജു ജോസഫ് ഉദ്ഘാടനംചെയ്തു. സർവകലാശാലാ കായിക വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജോ ജോസഫ് ട്രോഫി വിതരണംചെയ്തു. പ്രൊഫ. പി രഘുനാഥ്, ഡോ. സിനോജ് ജോസഫ് എന്നിവർ സംസാരിച്ചു. ഇ കെ അനുഗ്രഹ്  സ്വാഗതവും ദർശൻ ബാലൻ നന്ദിയും പറഞ്ഞു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top