24 November Sunday

നിർമാണ മേഖലയിലെ സ്‌തംഭനം 
പരിഹരിക്കണം: സിഐടിയു

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024

സിഐടിയു ജില്ലാ കൗൺസിൽ യോഗം ചെറുവത്തൂരിൽ സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ ഉദ്ഘാടനംചെയ്യുന്നു

ചെറുവത്തൂർ

ജില്ലയിലെ നിർമാണ തൊഴിൽ മേഖലയിലെ സ്തംഭനം പരിഹരിക്കണമെന്ന്‌ സിഐടിയു ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ചെങ്കൽ, കരിങ്കൽ, മണൽ ഖനനം ഉൾപ്പെടെയുള്ള മേഖലയിലെ തൊഴിലാളികളെ ബാധിക്കുന്ന വിധത്തിലാണ്  നിർമാണ മേഖലയിൽ സ്തംഭനാവസ്ഥ ഉണ്ടാക്കിയത്. ഇക്കാര്യത്തിൽ ജില്ലാ അധികാരികൾ ധാർഷ്ട്യം നിറഞ്ഞ സമീപനം തുടർന്നാൽ എല്ലാ തൊഴിലാളി യൂണിയനുകളെയും അണിനിരത്തി പണിമുടക്ക്‌ സംഘടിപ്പിക്കുമെന്നും കൗൺസിൽ യോഗം പ്രമേയത്തിൽ പറഞ്ഞു. ജില്ലയിലെ പൊതുമേഖലാ വ്യവസായ  സ്ഥാപനങ്ങളെ സംരക്ഷിക്കുക, സ്ത്രീ തൊഴിലാളികൾക്ക് സുരക്ഷ ഒരുക്കുക, സ്കീം തൊഴിലാളികൾക്ക് വേതന സുരക്ഷ ഉറപ്പുവരുത്തുക, ജില്ലയിലെ ട്രെയിൻ യാത്ര പ്രശ്നം പരിഹരിക്കുക,  എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം പരാജയപ്പെടുത്തുക തുടങ്ങിയ പ്രമേയങ്ങളും അംഗീകരിച്ചു.
 ചെറുവത്തൂർ പൂമാല ഓഡിറ്റോറിയത്തിലെ എ കെ നാരായണൻ നഗറിൽ സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽ കുമാർ ഉദ്ഘാടനംചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി സാബു എബ്രഹാം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പി മണിമോഹനൻ അധ്യക്ഷനായി.  
സിഐടിയു സന്ദേശം അറിവുത്സവം മത്സര വിജയികൾക്കുള്ള ഉപഹാരവും നൽകി. സംസ്ഥാന സെക്രട്ടറി ടി കെ രാജൻ, ഒ എസ് ബിന്ദു, യു തമ്പാൻ നായർ, വി വി പ്രസന്നകുമാരി, എ മാധവൻ എന്നിവർ സംസാരിച്ചു. 250 പ്രതിനിധികൾ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top