03 December Tuesday

കാപ്പ പ്രതിയെ പിടികൂടി

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

 കാസർകോട്‌

കാപ്പ ചുമത്തിയ പ്രതിയെ പൊലീസ്‌ സാഹസികമായി പിടികൂടി. അണങ്കൂർ സ്വദേശി അഹമ്മദ്‌ കബീറി (24) നെയാണ്‌ കാസർകോട്‌ ടൗൺ എസ്‌ഐ എം പി പ്രതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്‌. ശനി പകൽ വിദ്യാനഗറിൽ പ്രതിയുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ്സെത്തി. 
പൊലീസിനെ കണ്ട കബീർ കാറിൽ  രക്ഷപ്പെട്ടു. പിന്തുടർന്ന പൊലീസ്‌ വാഹനം ബിസി റോഡിൽ പ്രതിയുടെ കാറ്‌ തടഞ്ഞെങ്കിലും പൊലീസ് വാഹനത്തെ ഇടിച്ച്‌ പൊലീസിനെ അപായപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ കാറിന്റെ നിയന്ത്രണം തെറ്റി കാർ ഡിവൈഡറിൽ ഇടിച്ച്‌ നിന്നു. ഉടൻ കബീറിനെ പിടികൂടുകയായിരുന്നു. കാസർകോട്‌, ബദിയഡുക്ക, വിദ്യാനഗർ  സ്റ്റേഷനുകളിലും കാസർകോട്‌ എക്‌സൈസ്‌ സർക്കിൾ ഓഫീസ്‌, എക്‌സൈസ്‌ റേഞ്ച്‌ ഓഫീസ്‌, എക്‌സൈസ്‌ എൻഫോഴ്‌സ്‌മെന്റ്‌ ആൻഡ്‌ നെർക്കോട്ടിക്‌ സെൽ എന്നിവിടങ്ങളിലെ വിവിധ കേസ്സിൽ പ്രതിയാണ്‌ അഹമ്മദ്‌ കബീർ.  നഗരത്തിലെ പ്രധാന മയക്കുമരുന്ന്‌ വിതരണക്കാരനുമാണ്‌ ഇയാളെന്ന്‌ പൊലീസ്‌ പറഞ്ഞു.  ഒക്‌ടോബർ 29നാണ്‌ കലക്ടർ കാപ്പ ചുമത്തിയത്‌. സീനിയർ സിവിൽ പൊലീസ്‌ ഓഫീസർമാരായ ഗുരുരാജ്‌, രാജേഷ്‌, സിവിൽ പൊലീസ്‌ ഓഫീസർമാരായ ജെയിംസ്‌, നിജിൻ, ആദർശ്‌ എന്നിവർ പിടികൂടിയ പൊലീസ്‌ സംഘത്തിലുണ്ടായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top