22 December Sunday

വീട്‌ കുത്തിത്തുറന്ന്‌ കവർച്ച

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

 

ഉപ്പള
ഉപ്പളയിൽ വീട്‌ കുത്തിത്തുറന്ന്‌ ആറര പവർ സ്വർണവും 15,000 രൂപയും കവർന്നു. മണ്ണംകുഴി ഫിർദൗസ്‌ നഗറിലെ സലാല ഇബ്രാഹിമിന്റെ വീട്ടിലാണ്‌ കവർച്ച നടന്നത്‌. വ്യാഴാഴ്‌ച വീട്ടുകാർ ബന്ധുവീട്ടിൽ പോയിരുന്നു. 
ശനി രാവിലെ തിരിച്ചെത്തിയപ്പോഴാണ്‌ മോഷണ വിവരം അറിഞ്ഞത്‌. വീടിന്റെ മുൻവശത്തെ വാതിൽ തുറന്ന്‌ കിടന്ന നിലയിലായിരുന്നു. അലമാരയിലെ സാധനങ്ങളും വാരിവലിച്ചിട്ടിരുന്നു.  പൊലീസും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധിച്ചു. എസ്‌ഐ അനൂബിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top