കാഞ്ഞങ്ങാട്
വിവിധ ആവശ്യങ്ങളുന്നയിച്ച് ബീഡി തൊഴിലാളികൾ ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഹൊസ്‌ദുർഗ് താലൂക്ക് ബീഡി ലേബർ യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ 13ന് കാഞ്ഞങ്ങാട് ഹെഡ്‌പോസ്‌റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തും. രാവിലെ 10 ന് ട്രാഫിക് സർക്കിൾ പരിസരത്തുനിന്നും പ്രകടനം ആരംഭിക്കും. സമരം എം രാജഗോപാലൻ എംഎൽഎ ഉദ്‌ഘാടനംചെയ്യും. ദേശീയ മിനിമം കൂലി നിശ്‌ചയിക്കുക, ബീഡി സിഗാർ നിയമം പുനസ്ഥാപിക്കുക, മുഴുവൻ തൊഴിലാളികളെയും പിഎഫ് പദ്ധതിയിൽ അംഗങ്ങളാക്കുക, കോൺട്രാക്ട് സബ് കോൺട്രാക്ട് സമ്പ്രദായം അവസാനിപ്പിക്കുക, ക്ഷേമ പദ്ധതികൾക്കുള്ള സെസുകൾ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..