കാഞ്ഞങ്ങാട്
ഉരുൾപൊട്ടലിൽ തകർന്ന വയനാട് ജനതയ്ക്ക് കൈത്താങ്ങാവാൻ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന ദുരിതാശ്വാസ നിധി ശേഖരണത്തിന്റെ ഭാഗമായി 22-ന് ജില്ലയിലെ സ്വകാര്യ ബസ്സുകൾ കാരുണ്യ യാത്രനടത്തും.
ജില്ലയിലെ 350 ബസ്സുകൾ ടിക്കറ്റ് ഇല്ലാത്ത ബസുകളിൽ കയറുന്ന യാത്രക്കാരിൽനിന്നും സംഭാവന സ്വീകരിക്കും. ശേഖരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും. സ്വന്തം വാഹനങ്ങൾ ഒഴിവാക്കി മുഴുവൻ പേരും ബസ്സുകളിൽ യാത്ര ചെയ്‌ത് സഹകരിക്കണമെന്ന് ഫെഡറേഷൻ ഭാരവാഹികൾ അഭ്യർഥിച്ചു.
പ്രചാരണത്തിന്റെ ഭാഗമായി ദൃശ്യ, കിംഗ്ഫാമിലി ബസ്സുകൾ നടത്തിയ കാരുണ്യ യാത്രയിലൂടെ ശേഖരിച്ച് 70000 രൂപയുടെ ഫണ്ട് കൈമാറി. ജില്ലാ സെക്രട്ടറി ടി ലക്ഷ്മണൻ, താലൂക്ക് പ്രസിഡന്റ് എം ഹസൈനാർ എന്നിവർ ഫണ്ട് ഏറ്റുവാങ്ങി. സംസ്ഥാന കമ്മിറ്റി അംഗം സത്യൻ പൂച്ചക്കാട്, പി സുകുമാരൻ, കെ വി സുരേഷ്കുമാർ, രജീഷ് കാലിച്ചാമരം, ഹരിദാസ് കുന്നുംകൈ, കെ രഞ്ജിത്ത്, ശ്രീനാഥ് കോഴിത്തട്ട, കെ വി രവി, അബ്ദുൽ അസീസ്, ടി പി കുഞ്ഞുകൃഷ്ണൻ, വി രതീഷ് കുമാർ, വി കെ ജിതേഷ് എന്നിവർ സംസാരിച്ചു. എ വി പ്രദീപ് സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..