22 December Sunday

സിപിഐ എം ദുരിതാശ്വാസ 
നിധി ശേഖരണത്തിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024

വയനാട്ടിലെ ദുരിതബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ തുക സമാഹരിക്കാൻ സിപിഐ എം നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി കാസർകോട്‌ നഗരത്തിൽ സംസ്ഥാന കമ്മിറ്റി അംഗം സി എച്ച്‌ കുഞ്ഞമ്പു എംഎൽഎയുടെ നേതൃത്വത്തിൽ സന്ദർശനം നടത്തുന്നു

കാസർകോട് 
‘വയനാടിനൊപ്പം' എന്ന സന്ദേശമുയർത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  സംഭാവന നൽകാനായി ജനങ്ങളെ ആഹ്വാനംചെയ്യാൻ സിപിഐ എം നേതൃത്വത്തിൽ സ്ഥാപനങ്ങളിലും വീടുകളിലും സന്ദർശനം തുടങ്ങി.  
കാസർകോട്‌ നഗരത്തിലെ കടകളിലും  ജനങ്ങൾക്കിടയിലും നടത്തിയ പ്രവർത്തനത്തിന്‌ സംസ്ഥാന കമ്മിറ്റി അംഗം സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ നേതൃത്വം നൽകി. 
ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എം സുമതി, ജില്ലാ കമ്മിറ്റി അംഗം ടി എം എ കരീം,  ഏരിയാ സെക്രട്ടറി കെ എ  മുഹമ്മദ് ഹനീഫ്, പി വി കുഞ്ഞമ്പു, സി വി കൃഷ്ണൻ എന്നിവരും പങ്കെടുത്തു. ജില്ലയിൽ സന്ദർശനം ഞായറാഴ്‌ചയും തുടരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top