27 December Friday

പഠനോപകരണ കിറ്റ്‌ വിതരണം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ തൊഴിലാളികളുടെ മക്കൾക്കുള്ള പഠനോപകരണകിറ്റിന്റെ 
വിതരണം ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്‌ഘാടനംചെയ്യുന്നു

 കാഞ്ഞങ്ങാട്‌

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണ കിറ്റ്‌ വിതരണംചെയ്തു.  ജില്ലാ ഓഫീസിൽ ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്‌ഘാടനംചെയ്തു.  കൗൺസിലർ എം ശോഭന അധ്യക്ഷയായി. ഒന്നുമുതൽ ഏഴാം ക്ലാസ്‌ വരെയുള്ള കുട്ടികൾക്കാണ്‌ പഠനോപകരണങ്ങൾ നൽകിയത്‌. ക്ഷേമനിധി ബോർഡിൽനിന്നും പെൻഷൻ പറ്റിയ മുതിർന്ന തൊഴിലാളികളെ ആദരിച്ചു. എം കെ ഓമന സ്വാഗതവും പി കെ വേണുഗോപാലൻ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top