19 September Thursday

5 കോളേജിൽ 
എസ്‌എഫ്‌ഐക്ക്‌ എതിരില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024
കാസർകോട്‌
കണ്ണൂർ സർവകലാശാല തെരഞ്ഞെടുപ്പ്‌ ബുധനാഴ്‌ച നടക്കുമ്പോൾ ജില്ലയിലെ അഞ്ച്‌ കോളേജുകളിൽ എസ്‌എഫ്‌ഐക്ക്‌ സമ്പൂർണ ആധിപത്യം. എളേരിത്തട്ട്‌ നായനാർ ഗവ. കോളേജ്‌, കിനാനൂർ കരിന്തളം ഗവ. കോളേജ്‌,  മടിക്കൈ ഐഎച്ച്‌ആർഡി, കാലിച്ചാനടുക്കം എസ്‌എൻഡിപി കോളേജ്‌ , പള്ളിപ്പാറ ഐഎച്ച്‌ആർഡി കോളേജുകളിലാണ്‌ എല്ലാ സീറ്റിലും എസ്‌എഫ്‌ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്‌. 
മൊത്തം 17 കോളേജിലാണ്‌ ജില്ലയിൽ തെരഞ്ഞെടുപ്പ്‌. ശേഷിച്ച  കാഞ്ഞങ്ങാട് നെഹ്റു, മഞ്ചേശ്വരം ഗോവിന്ദപൈ, കുമ്പള ഐഎച്ച്‌ആർഡി,  കാസർകോട്‌ ഗവ, കോളേജ്, ഉദുമ ഗവ. കോളേജ്, മുന്നാട്‌ പീപ്പിൾസ് കോളേജ്, അംബേദ്കർ പെരിയ, പടന്നക്കാട്‌ സി കെ നായർ കോളേജ്‌,  ചീമേനി ഭുവനേശ്വരി, രാജപുരം സെന്റ്‌ പയസ്, പനത്തടി സെന്റ്‌ മേരീസ്, 
വെള്ളരിക്കുണ്ട്‌ സെന്റ് ജൂഡ്സ്‌ കോളേജുകളിൽ തെരഞ്ഞെടുപ്പ്‌ നടക്കും. എസ്‌എഫ്‌ഐ ഒറ്റക്കാണ്‌ മത്സരിക്കുന്നത്‌. കെഎസ്‌യു–- എംഎസ്‌എഫ്‌ കൂട്ടുകെട്ടും ചിലയിടങ്ങളിൽ എബിവിപിയും ചേർന്നാണ്‌ എസ്‌എഫ്‌ഐക്കെതിരെ മത്സരിക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top