22 December Sunday

കാസര്‍കോട് ഗവ. കോളേജും നെഹ്‌റു കോളേജും ചാമ്പ്യന്മാര്‍

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024

കണ്ണൂർ സർവകലാശാല ഇന്റർകോളേജ് തയ്കോൺഡോ ചാമ്പ്യൻഷിപ്പിൽ 
വനിതാ വിഭാഗം ചാമ്പ്യന്മാരായ കാസർകോട് ഗവ. കോളേജ് ടീം

 മുന്നാട്

പീപ്പിൾസ് കോ ഓപ്പറേറ്റീവ് കോളേജിൽ നടന്ന കണ്ണൂർ സർവകലാശാല ഇന്റർ കോളേജ് തയ്കോൺഡോ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ കാസർകോട് ഗവ. കോളേജും പുരുഷ വിഭാഗത്തിൽ കാഞ്ഞങ്ങാട് നെഹ്‌റു കോളേജും ചാമ്പ്യന്മാർ. വനിതാ വിഭാഗത്തിൽ കാഞ്ഞങ്ങാട് നെഹ്‌റു കോളേജും കണ്ണൂർ കൃഷ്ണമേനോൻ വനിതാ കോളേജും പുരുഷ വിഭാഗത്തിൽ കണ്ണൂർ എസ് എൻ കോളേജ്, ധർമടം ഗവ. ബ്രണ്ണൻ കോളേജും രണ്ടും മൂന്നും സ്ഥാനം നേടി.  സർവകലാശാല കായിക വിഭാഗം മേധാവി ഡോ. ജോ ജോസഫ് സമ്മാനം നൽകി. ഇ രാഘവൻ അധ്യക്ഷനായി. ഇ കെ രാജേഷ്, പി രഘുനാഥ്, എ കെ അഭിനന്ദ്, ആദിത്യൻ, സുരേഷ് പയ്യങ്ങാനം, കെ വി സജിത് എന്നിവർ സംസാരിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top