22 December Sunday

വിശദ അന്വേഷണം വേണം: ഡിവെെഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024

 കാസർകോട്

ജില്ലാ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയക്കിടെ ചികിത്സാ പിഴവ് സംഭവിച്ചതിനെ തുടർന്ന് പത്തുവയസുകാരന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന പരാതിയിൽ വിശദ അന്വേഷണവും നടപടിയും വേണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. സംഭവം മെഡിക്കൽ സംഘം അന്വേഷിക്കുന്നുണ്ട്. അതിൽ അടിയന്തിര നടപടി ഉണ്ടാകണം. 
എൽഡിഎഫ് സർക്കാരിന്റെ ഇടപെടലിലൂടെ മികച്ച ചികിത്സാ സൗകര്യങ്ങളിലേക്ക് ഉയർന്ന ജില്ലാ ആശുപത്രി സാധാരണക്കാരുടെ വലിയ ആശ്രയമാണ്. ജില്ലാ ആശുപത്രിയിലെ ചികിത്സക്കെതിരെ ഇത്തരം ആരോപണം ഉയരാൻ പാടില്ലാത്തതാണ്. പുല്ലൂർ പെരളത്തെ വീട്ടിലെത്തി കുട്ടിയുടെ വീട്ടുകാരുടെ അശങ്ക അകറ്റാൻ അന്വേഷക സംഘത്തിനാവണം. കുട്ടിക്ക് ഭാവിയിൽ ആശങ്കയില്ലാത്ത വിധത്തിലുള്ള ഉന്നത ഇടപെടൽ ഉണ്ടാകണമെന്നും ആരോഗ്യ മന്ത്രിക്ക് നൽകിയ പരാതിയിൽ ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top