20 December Friday

ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിലേക്ക്‌ മഹിളകളുടെ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Wednesday Dec 11, 2024

ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കാഞ്ഞങ്ങാട്‌ ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിലേക്ക്‌ നടത്തിയ മാർച്ച്‌ സംസ്ഥാന ട്രഷറര്‍ 
ഇ പത്മാവതി ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്

വിവിധ ആവശ്യങ്ങളുന്നയിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കാഞ്ഞങ്ങാട്‌ ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിലേക്ക്‌ മാർച്ചും ധർണയും നടത്തി. കേന്ദ്ര സർക്കാർ കേരളത്തോട് കാട്ടുന്ന അവഗണന അവസാനിപ്പിക്കുക, വിലക്കയറ്റം തടയുക, തൊഴിലില്ലായ്മ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ മാർച്ച്‌. 
കാഞ്ഞങ്ങാട് ന​ഗരം കേന്ദ്രീകരിച്ച്‌ ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന്‌ പേർ അണിനിരന്നു.    മാർച്ച്‌ സംസ്ഥാന ട്രഷറര്‍ ഇ പത്മാവതി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി സി സുബൈദ അധ്യക്ഷയായി. പി പി ശ്യാമളദേവി, ഓമന രാമചന്ദ്രൻ, എം ഗൗരി, കെ വി സുജാത, സുനു ഗംഗാധരൻ, പി പി പ്രസന്ന, ടിവി ശാന്ത എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം സുമതി സ്വാഗതംപറഞ്ഞു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top