18 December Wednesday

യാനം മികച്ച നാടകം, 
മനോജ് സംവിധായകൻ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 11, 2024

കാസർകോട്

ഉദുമ ബേവൂരി സൗഹൃദ വായനശാല സംഘടിപ്പിച്ച അഞ്ചാമത് കെ ടി മുഹമ്മദ് സംസ്ഥാനതല പ്രൊഫഷണൽ നാടക മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരം ശ്രീനന്ദനയുടെ ‘യാന’മാണ് മികച്ച നാടകം. ചൈത്രതാര കൊച്ചിയുടെ സ്നേഹമുള്ള യക്ഷി മികച്ച രണ്ടാമത് നാടകം. അയൂബ്‌ഖാനാണ്‌ മികച്ച നടൻ. മല്ലികയാണ്‌ മികച്ച നടി. മികച്ച രണ്ടാമത്തെ നടൻ മനു കാവുന്തല. മികച്ച രണ്ടാമത്തെ നടി ബിന്ദു തൊടുപുഴ, മികച്ച സംവിധായകൻ മനോജ് നാരായണൻ, മികച്ച രചന: യാനം,  ഹാസ്യതാരം: അനിൽ ബാബു, ഭാവി വാഗ്ദാനം: അഭിനവ് ഒഞ്ചിയം,  രംഗപടം: വിജയൻ കടമ്പേരി, ദീപ നിയന്ത്രണം: കലുങ്ക്, സംഗീത നിയന്ത്രണം: കലുങ്ക്, രംഗസജ്ജീകരണം: ഷിബു വെഞ്ഞാറമൂട്, പ്രദീപ് കള്ളിക്കാട്, ജൂറി പരാമർശം: രേവതി മനോജ്, സ്പെഷ്യൽ ജൂറി പരാമർശം: സിന്ദു മനോജോണി, സ്പെഷ്യൽ ജൂറി പരാമർശം: ജയരാജ് തളിപ്പറമ്പ്. മധു ബേഡകം, ശ്രീനാഥ് നാരായണൻ, സതീഷ് പനയാൽ എന്നിവരാണ് വിധികർത്താക്കളായതെന്ന്‌ കെ വി കുഞ്ഞിരാമൻ, എൻ എ അഭിലാഷ്, കെ വി രഘുനാഥ്, ശ്രീനാഥ് നാരായണൻ, രാജേഷ് മാങ്ങാട്, അഭിത്ത് ബേവൂരി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top