കാഞ്ഞങ്ങാട്
ഫെബ്രുവരി അഞ്ചുമുതൽ ഏഴുവരെ കാഞ്ഞങ്ങാട് നടക്കുന്ന സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ലോഗോ പ്രകാശിപ്പിച്ചു. കാഞ്ഞങ്ങാട്ട് ലയൺസ് ഹാളിൽ നടന്ന ചടങ്ങിൽ കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം പ്രകാശനം നിർവഹിച്ചു.
ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ, ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ സാബു അബ്രഹാം, വി വി രമേശൻ, ഏരിയാസെക്രട്ടറി കെ രാജ്‌മോഹൻ എന്നിവർ സംസാരിച്ചു. ആഷു കാഞ്ഞങ്ങാടാണ് ലോഗോ രൂപകൽപന ചെയ്‌തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..