30 December Monday

ടി കെ ഗംഗാധരന്‌ നാടിന്റെ സ്‌മരണാഞ്‌ജലി

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

പുത്തിലോട്ടെ ടി കെ ഗംഗാധരന്റെ രക്തസാക്ഷി വാർഷിക ദിനാചരണ പൊതുയോഗം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനംചെയ്യുന്നു

 കൊടക്കാട്‌

ആർഎസ്എസ്സുകാർ കൊലപ്പെടുത്തിയ സിപിഐ എം പ്രവർത്തകൻ പുത്തിലോട്ടെ ടി കെ ഗംഗാധരന്‌ നാടിന്റെ സ്‌മരണാജ്ഞ്‌ലി. 41 –-ാം രക്തസാക്ഷി  വാർഷിക ദിനാചരണം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനംചെയ്‌തു. ഇ കൃഷ്ണൻ അധ്യക്ഷനായി. 
സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ്ചന്ദ്രൻ, ഏരിയ സെക്രട്ടറി ഇ കുഞ്ഞിരാമൻ, കെ വി ജനാർദ്ദനൻ, പി പി സുകുമാരൻ, പി പി പ്രസന്നകുമാരി, എം കുഞ്ഞിരാമൻ, സി മാധവൻ, കെ പ്രഭാകരൻ, സി ഭരതൻ, കെ മോഹനൻ, പി കെ ലക്ഷ്‌മി എന്നിവർ സംസാരിച്ചു. പി പി ചന്ദ്രൻ സ്വാഗതവും എം വി സുജിത്ത് നന്ദിയും പറഞ്ഞു. 
സ്‌മാരക സ്‌തൂപത്തിൽ ഇ കുഞ്ഞിരാമൻ, എം വി കോമൻ നമ്പ്യാർ, ടി വി ഗോവിന്ദൻ, പി രാഘവൻ, എം വി ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കരാറുകാരൻ എം വി കുഞ്ഞികോരൻ ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. എം വി ഗോവിന്ദൻ ഏറ്റുവാങ്ങി. കാലിക്കടവ് കേന്ദ്രീകരിച്ച് വളണ്ടിയർ മാർച്ചും നടന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top