21 September Saturday

ഭൂമിക്കായി മാസ്‌റ്റർപ്ലാൻ 
തയ്യാറാക്കും: കലക്ടർ

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024
കാസർകോട് 
ജില്ലയിലെ വിവിധ വികസനത്തിന്‌ ആവശ്യമായ ഭൂമിയുടെ വിനിയോഗത്തിന് ജപ്രതിനിധികളുമായി ആലോചിച്ച് മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് കലക്ടർ കെ ഇമ്പശേഖർ പറഞ്ഞു. ‘നമ്മുടെ കാസർകോട്‌’ മുഖാമുഖം പരിപാടിയുടെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ജില്ലാ ഇൻഫർമേഷൻ ഓഫീസുമായി ചേർന്ന് കാസർകോട് സിറ്റി ടവർ ഹാളിൽ സംഘടിപ്പിച്ച സംവാദത്തിൽ മാധ്യമ പ്രവർത്തകരുമായി  സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ഒക്ടോബർ രണ്ട് മുതൽ മാർച്ച് 30 വരെ നടക്കുന്ന ജനകീയ ശുചിത്വ ക്യാമ്പയിനിന്റെ ഭാഗമായി കാസർകോട് നഗരത്തിനെ സുൽത്താൻ ബത്തേരി മോഡലിൽ ശുചിത്വ നഗരമാക്കാനുള്ള പ്രവർത്തനം നടത്തും. പുതിയ ടൂറിസം കേന്ദ്രങ്ങൾ കണ്ടെത്തി വികസിപ്പിക്കുന്നതിന് കാസർകോട് വികസനപാക്കേജിലെ ടൂറിസം സർക്യൂട്ട് പദ്ധതി ഉപയോഗപ്പെടുത്തും.
 
വേണം കാസർകോട്ടും നൈറ്റ്‌ ലൈഫ്‌
കാസർകോട് നഗരത്തെ രാത്രികാലങ്ങളിലും സജീവമാക്കാൻ സാധിക്കുന്ന പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കണമെന്ന ആശയം സംവാദത്തിൽ ഉയർന്നു. നഗരത്തിൽ മികച്ച പാർക്കും വിശ്രമ കേന്ദ്രങ്ങളും ആവശ്യമാണ്. രാത്രി നഗരത്തിൽ എത്താനും പോകാനും ബസ്‌ സർവീസ്‌ ആവശ്യമാണ്‌. 
കണ്ണൂരിൽ യാത്ര നിർത്തുന്ന ആലപ്പുഴ എക്‌സിക്യുട്ടീവ്, ജനശതാബ്ദി ട്രെയ്‌നുകൾ കാസർകോട് വരെ നീട്ടണം.  ഓട്ടോകൾക്ക് മീറ്റർ ഘടിപ്പിച്ച് ചാർജ് ഈടാക്കണം പ്രകൃതി സൗഹൃദമായി ഗ്രാമീണ സംസ്കൃതിയെ പ്രയോജനപ്പെടുത്തി. 
സുസ്ഥിര ടൂറിസം പദ്ധതി നടപ്പിലാക്കണം. കൂടുതൽ ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ മാധ്യപ്രവർത്തകർ അവതരിപ്പിച്ചു.
നഹാസ് പി മുഹമ്മദ്, കെ വി പത്മേഷ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ സജിത്ത് കുമാർ എന്നിവർ സംസാരിച്ചു.  ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം  മധുസൂദനൻ സ്വാഗതവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ലിജോ ജോസഫ് നന്ദിയും പറഞ്ഞു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top