19 September Thursday

പൊതുവിപണിയിൽ 
പരിശോധന

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024
കാസർകോട്‌
ഓണത്തോടനുബന്ധിച്ച് കാസർകോട് മാർക്കറ്റിലെ 36 കടകളിൽ റവന്യൂ വകുപ്പും സിവിൽ സപ്ലൈസ് വകുപ്പും ലീഗൽ മെട്രോളജി വകുപ്പും പരിശോധന നടത്തി.  15 കടകളിൽ ക്രമക്കേട് കണ്ടെത്തി. 
ലൈസൻസ്  ഹാജരാകാത്ത സ്ഥാപനയുടമകൾക്കെതിരെ നോട്ടീസ് നൽകി. വില വിവര പട്ടിക പ്രദർശിപ്പിക്കാത്ത കടകൾക്ക് വില വിവരം പ്രദർശിപ്പിക്കാൻ   നിർദ്ദേശം നൽകി. 
അധിക വില രേഖപ്പെടുത്തിയ കടകളിൽ കൃത്യമായ വില രേഖപ്പെടുത്താൻ നിർദ്ദേശം നൽകി. എഡിഎം പി അഖിൽ, ജില്ലാ സപ്ലൈ ഓഫീസർ കെ എൻ ബിന്ദു, താലൂക്ക് പ്ലൈ ഓഫീസർ കൃഷ്ണനായിക്, റേഷനിങ്‌ ഇൻസ്‌പെക്ടർ ദിലീപ്, ലീഗൽ മെട്രോളജി ഇൻസ് പെക്ടർ രമ്യ  തുടങ്ങിയവർ പങ്കെടുത്തു.
വെള്ളരിക്കുണ്ട് താലൂക്കിൽ തഹസിൽദാർ പി വി മുരളിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. മാലോം ചിറ്റാരിക്കൽ ഭാഗത്തെ 28 ഇടങ്ങളിൽ പരിശോധന നടത്തി ആറ് ക്രമക്കേട് കണ്ടെത്തി. 
താലൂക്ക് സപ്ലൈ ഓഫീസർ അജിത് കുമാർ, റേഷൻ ഇൻസ്‌പെക്ടർ ജാസ്മിൻ ലീഗൽ മെട്രോളജി ഇൻസ്പെക്ടർ വിനുകുമാർ എന്നിവർ പങ്കെടുത്തു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top