23 December Monday

ഇരിയണ്ണി സ്‌കൂളിന്‌ വേണം 
ആധുനിക മൈതാനം

രജിത്‌ കാടകംUpdated: Tuesday Nov 12, 2024

ഇരിയണ്ണി ജിവിഎച്ച്‌എസ്‌എസ് മെെതാനം

 

ഇരിയണ്ണി
മുളിയാർ പഞ്ചായത്തിലെ ഇരിയണ്ണി ജിവിഎച്ച്‌എസ്‌എസ്സിന്‌ ആധുനിക മൈതാനം വേണമെന്നത്‌  നാടിന്റെ ഏറെക്കാലത്തെ ആവശ്യമാണ്‌.  കായികരംഗത്ത് കൂടുതൽ കുതിപ്പേകാൻ നാടിന്‌  അന്താരാഷ്ട്ര നിലവാരത്തിലുള്ള മൈതാനം വേണം. 
നിലവിൽ വിശാലമായ മൈതാനം ഇവിടെയുണ്ട്‌. എന്നാൽ മഴ വന്നാൽ ചളിക്കുളമാവും. ഇവിടെ സിന്തറ്റിക് ട്രാക്ക്‌ സ്ഥാപിച്ചാൽ ഗ്രാമപ്രദേശങ്ങളിലെ കായികതാരങ്ങൾക്ക് പരിശീലത്തിനായി ഉപയോഗിക്കാം. ജില്ലാ, സംസ്ഥാന കായികമേളകളിൽ മികച്ച പ്രകടനവും നടത്താം. ഫുട്‍ബോൾ മൈതാനം ഉൾപ്പെടെ സജ്ജീകരിക്കാൻ ഇവിടെ സ്ഥലവുമുണ്ട്. ജില്ലാ പഞ്ചായത്തും എംഎൽഎയും സ്‌കൂളിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന്‌  പൂർണ പിന്തുണ നൽകുന്നുണ്ട്. 
അക്കാദമിക രംഗത്ത് നല്ല മുന്നേറ്റം നടത്തുന്ന ഈ വിദ്യാലയം എസ്എസ്എൽസിയിൽ തുടർച്ചയായി നൂറുമേനി വിജയം നേടുന്നു. 
ഹൈസ്‌കൂൾ, വിഎച്ച്എസ്ഇ, പ്ലസ്ടു വിഭാഗങ്ങളിൽ ഇംഗ്ലീഷ്, മലയാളം മാധ്യമങ്ങളിലായി ആയിരത്തിലധികം വിദ്യാർഥികൾ  സ്‌കൂളിലുണ്ട്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top