നീലേശ്വരം
ക്ഷീര വികസന വകുപ്പ് സംഘടിപ്പിക്കുന്ന ജില്ലാ ക്ഷീരകർഷക സംഗമം വെള്ളി, ശനി ദിവസങ്ങളിൽ കാലിച്ചാമരം ക്ഷീരോല്പാദക സഹകരണ സംഘം പരിസരത്ത് നടക്കും. ക്ഷീരോൽപ്പന്ന നിർമാണ പ്രദർശനം, ക്ഷീര കർഷകരെ ആദരിക്കൽ, പുരസ്‌കാര വിതരണം തുടങ്ങിയവ ഉണ്ടാവും. ആയിരത്തിലധികം കർഷകർ പങ്കെടുക്കും. വെള്ളി വൈകിട്ട് 4.30ന് കോയിത്തട്ടയിൽനിന്നും കാലിച്ചാമരത്തേക്ക് വിളംബര ജാഥ നടക്കും. ആറിന് ഗാനമേള. ശനി രാവിലെ ഒമ്പതിന് ക്ഷിരോൽപ്പന്ന നിർമാണ പ്രദർശനം പഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി ഉദ്ഘാടനംചെയ്യും. തുടർന്ന് ക്ഷീര മേഖലയിലെ സംരംഭങ്ങൾ, പാലും പാലുൽപ്പന്നങ്ങളും, കേരള ബാങ്കിന്റെ വിവിധ വായ്പ സെസ് പദ്ധതികൾ എന്നീ വിഷയത്തിൽ സെമിനാറിൽ.10.30 ന് പൊതുസമ്മേളനം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്യും. ഇ ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷനാകും.
കെ രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയാകും. എംഎൽഎമാരായ സി എച്ച് കുഞ്ഞമ്പു, എം രാജഗോപാലൻ, എൻ എ നെല്ലിക്കുന്ന്, എ കെ എം അഷ്റഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി എന്നിവർ മികവ് തെളിയിച്ച കർഷകരെ ആദരിക്കും.
വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ ടി വി അശോകൻ, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ ഉഷാദേവി, കെസിഎംഎംഎഫ് ഡയറക്ടർ പി പി നാരായണൻ, സിജോൺ ജോൺസൺ കുന്നത്ത്, കെ കല്യാണി നായർ, പി വി മനോജ് കുമാർ, പി എം രാജൻ, വാസു കരിന്തളം എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..