കാസർകോട്
വിവിധ ആവശ്യങ്ങളുന്നയിച്ച് ചെറുകിട വ്യവസായ തൊഴിലാളി യൂണിയൻ (സിഐടിയു) ആഭിമുഖ്യത്തിൽ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി.
2017ൽ നിശ്‌ചയിച്ച ന്യൂട്രിമിക്‌സ് ഉൽപ്പന്നങ്ങളുടെ നിരക്ക് വർധിപ്പിക്കുക, ഉൽപന്നങ്ങളുടെ വില സമയത്ത് നൽകുക, സ്ഥാപന നടത്തിപ്പിന് അടിസ്ഥാന സൗകര്യം ഒരുക്കുക, വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്നവർക്ക് വാടക നൽകുക, പലിശ രഹിത വായ്‌പ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്.
സിഐടിയു സംസ്ഥാന സെക്രട്ടറി ടി കെ രാജൻ ഉദ്‌ഘാടനംചെയ്‌തു. വി ഓമന അധ്യക്ഷയായി.
സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം യു തമ്പാൻ, ഏരിയാസെക്രട്ടറി പി വി കുഞ്ഞമ്പു, ശ്യാമള, സുനിത, രജനി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ വി രാഘവൻ സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..