23 December Monday

സ്‌നേഹക്കടയിലെ 
സമ്പാദ്യം കൈമാറി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

വയനാടിനായി ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി കാഞ്ഞങ്ങാട് ടൗണിൽ നടത്തിയ സ്നേഹചായക്കടയിലെ തുക ജില്ലാ പ്രസിഡന്റ്‌ ഷാലു മാത്യു ഏറ്റുവാങ്ങുന്നു

കാഞ്ഞങ്ങാട് 

വയനാടിനായി ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മറ്റി കാഞ്ഞങ്ങാട് ടൗണിൽ ആരംഭിച്ച സ്നേഹ ചായക്കടയിലെ തുക കൈമാറി.  
 ചായയും പലഹാരങ്ങളും വിറ്റ് ലഭിച്ച ഒന്നര ലക്ഷത്തിലേറെ രൂപ ജില്ലാ പ്രസിഡന്റ്‌ ഷാലു മാത്യുവിനെ ഏൽപ്പിച്ചു.
കഴിഞ്ഞ മൂന്നുമുതലാണ് കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ് പരിസരത്ത്  ചായക്കട തുടങ്ങിയത്. ദിവസവും 20, 000 രൂപയിലേറെ സമാഹരിച്ചു.  തിങ്കൾ വൈകിട്ടോടെയാണ് ചായക്കടയുടെ പ്രവർത്തനം അവസാനിപ്പിച്ചത്.
ബ്ലോക്ക്‌ പ്രസിഡന്റ്‌ വിപിൻ ബല്ലത്ത് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം കെ സബീഷ്, അനീഷ് കുറുമ്പാലം, യതീഷ് വാരിക്കാട്ട് എന്നിവർ സംസാരിച്ചു. ബ്ലോക്ക്‌ സെക്രട്ടറി വി ഗിനീഷ് സ്വാഗതം പറഞ്ഞു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top