23 December Monday

ഡോക്ടറുടെ കൊലയിൽ 
പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

കൊൽക്കത്തയിൽ ഡോക്ടറെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച്‌ തൃക്കരിപ്പൂർ പോളി ടെക്‌നിക് കോളേജിൽ നടത്തിയ പ്രതിഷേധം എസ്എഫ്‌ഐ ജില്ലാസെക്രട്ടറി കെ പ്രണവ് ഉദ്ഘാടനം ചെയ്യുന്നു

തൃക്കരിപ്പൂർ

കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജിൽ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതിനെതിരെ എസ്എഫ്ഐ സംഘടിപ്പിച്ച രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലയിലും പ്രതിഷേധം സംഘടിപ്പിച്ചു. തൃക്കരിപ്പൂർ പോളി ടെക്‌നിക്ക്‌ കോളേജിൽ ജില്ലാസെക്രട്ടറി കെ പ്രണവ് ഉദ്ഘാടനം ചെയ്തു. പ്രജീഷ് അധ്യക്ഷനായി.  കെ അനുരാഗ്, കാർത്തിക് രാജീവ്‌, പി വി വിഷ്ണു, വിഷ്ണു കൊയോങ്കര എന്നിവർ സംസാരിച്ചു. അഭിനവ് സ്വാഗതം പറഞ്ഞു. 
കാസർകോട്‌ ഗവ. കോളേജിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. ശരണ്യ അധ്യക്ഷയായി. എ വിമൽ സംസാരിച്ചു. ഹരികൃഷ്ണൻ സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top