23 December Monday
തിളക്കത്തിൽ

കയ്യൂർ– ചീമേനിയും കിനാനൂർ– കരിന്തളവും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

കയ്യൂർ കുടുംബാരോഗ്യ കേന്ദ്രം

ചീമേനി
സംസ്ഥാന സർക്കാറിന്റെ ആർദ്രകേരളം പുരസ്‌കാരം കയ്യൂർ ചീമേനി പഞ്ചായത്തിന്‌. സംസ്ഥാനത്തിൽ മൂന്നാം സ്ഥാനമാണ്‌ പഞ്ചായത്തിന്‌ ലഭിച്ചത്‌. ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയതിനുള്ള അംഗീകാരമാണിത്‌. 
തദ്ദേശ സ്ഥാപനങ്ങൾ ആരോഗ്യ മേഖലയിൽ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികൾ, കായകൽപ്പ, മറ്റ് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ്‌ അവാർഡ്‌.
കഴിഞ്ഞ വർഷം ആരോഗ്യ മേഖലയിൽ 94,17,179 രൂപയുടെ പദ്ധതിയാണ്‌ കയ്യൂർ - കുടുംബാരോഗ്യ കേന്ദ്രം, ഗവ. ആയുർവേദ ആസ്‌പത്രി, ഹോമിയോ ആസ്‌പത്രി എന്നിവയിലൂടെ നടപ്പാക്കിയത്‌. വയോജന ആരോഗ്യ പരിരക്ഷക്കായി സ്നേഹസ്പർശം, കൗമാര കുട്ടികൾക്കായി മുകുളം, അതിഥി തൊഴിലാളികൾക്കായി ഹമാര മെഹ്മാൻ, ജീവിത ശൈലീരോഗ നിയന്ത്രണത്തിനായുള്ള മിടിപ്പ്, -വ്യായാമ ക്ലബ്‌, എസ്‌സി, എസ്‌ടി മേഖലയിൽ കൈത്താങ്ങ്, ക്ഷയരോഗ ചികിത്സകർക്കുള്ള ഉണർവ് തുടങ്ങി വ്യത്യസ്ഥവും ജനോപകാരപ്രദവുമായ നിരവധി പദ്ധതികളാണ്‌ കയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയത്‌. 
കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കായകൽപം അവാർഡിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയതും കയ്യൂർ കുടുംബാരോഗ്യ കേന്ദ്രമാണ്‌. 
 
കരിന്തളം 
ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ ആർദ്ര കേരള പുരസ്കാരം  ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കിനാനൂർ കരിന്തളം പഞ്ചായത്തിനും രണ്ടാം സ്ഥാനത്ത് മടിക്കെെ പഞ്ചായത്തിനും.
 ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന തദ്ദേശ  സ്ഥാപനങ്ങൾക്കാണ് പുരസ്കാരം നൽകുന്നത്.
കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ്  ടി കെ രവിയുടെ നേതൃത്വത്തിൽ അലോപ്പതി, ആയുർവേദ, ഹോമിയോ വിഭാഗത്തിന്റെ കീഴിൽ മികച്ച പ്രവർത്തനങ്ങളാണ് പഞ്ചായത്തിൽ നടത്തിയത്. സാന്ത്വന പരിചരണം, ജീവിതശൈലി രോഗ നിയന്ത്രണ പ്രവർത്തനങ്ങൾ, പ്രതിരോധ കുത്തിവെപ്പ്, ക്ഷയരോഗികൾക്കുള്ള പോഷകാഹാരം, വിവിധ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ, വാർഡുതല പകർച്ചവ്യാധി നിയന്ത്രണ  പ്രവർത്തനങ്ങൾ, വയോജനങ്ങൾക്കും, കുട്ടികൾക്കുമുള്ള പ്രത്യേക പദ്ധതികൾ തുടങ്ങിയ പദ്ധതികൾക്ക് മാറ്റിവെച്ച തുക മുഴുവനായും ചെലവഴിച്ചു.  ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്കുള്ള കായകൽപ്പ അവാർഡ്  ജില്ലയിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ ചോയ്യംകോട്, ബിരിക്കുളം ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് ഇത്തവണ  ലഭിച്ചു. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top