22 December Sunday

ബേത്തൂർപാറയിൽ കളിസ്ഥലം തുറന്നു

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024

ബേത്തൂർപാറ എഎൽപി സ്കൂളിൽ പൂർവ വിദ്യാർഥികളുടെ സഹകരണത്തോടെ ഏഴുലക്ഷം ചെലവഴിച്ച്‌ പിടിഎ നിർമിച്ച കളിസ്ഥലം മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു

 ബേത്തൂർപാറ

ബേത്തൂർപാറ എഎൽപി സ്കൂളിൽ പൂർവ വിദ്യാർഥികളുടെ സഹകരണത്തോടെ ഏഴുലക്ഷം ചെലവഴിച്ച്‌ പിടിഎ നിർമിച്ച കളിസ്ഥലം മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.  സി എച്ച് കുഞ്ഞമ്പു എംഎൽഎ അധ്യക്ഷനായി. 
പ്രഥമാധ്യാപിക എം ഊർമിള റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ മാനേജർ എം ദിവാകരൻ, ബ്ലോക്ക് പഞ്ചായത്ത്  സ്ഥിരം സമിതി ചെയർപേഴ്‌സൺ പി സവിത, പഞ്ചായത്ത് അംഗങ്ങളായ ലക്ഷ്മി കൃഷ്ണൻ, ശാന്ത പയ്യങ്ങാനം, ഇ രജനി, മുൻ പഞ്ചായത്തംഗം കെ മണികണ്ഠൻ, പിടിഎ പ്രസിഡന്റ് ബി മനോജ് കുമാർ, ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് സുനിൽകുമാർ കരിച്ചേരി, ഹെഡ്‌മിസ്‌ട്രസ്‌ റിനി തോമസ്, എംപിടിഎ പ്രസിഡന്റ് എം ഉഷ, സി അശോകൻ, സുനീഷ് കളക്കര എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം സ്വാഗതവും ജ്യോതി ജി നായർ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top