22 December Sunday

കാഞ്ഞങ്ങാട്ട്‌ 3 സ്ത്രീകള്‍ക്ക്‌ 
നായയുടെ കടിയേറ്റു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024
കാഞ്ഞങ്ങാട് 
പേ ഇളകിയതെന്ന് സംശയിക്കുന്ന നായയുടെ കടിയേറ്റ് മൂന്ന് സ്ത്രീകൾക്ക് പരിക്ക്. കോട്ടച്ചേരി കുന്നുമ്മൽ റോഡിൽ ​ഗ്രാമീണ ബാങ്കിന് സമീപത്തെ ചെറക്കര വീട്ടിൽ രമണി (72), ആശുപത്രി ജീവനക്കാരായ കുന്നുമ്മലിലെ നിഷ, രമ എന്നിവർക്കാണ് കടിയേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. തറവാട് വീട്ടിലേക്ക്  പോകുമ്പോൾ  രമണിയുടെ കാലിൽ നായ കടിക്കുകയായിരുന്നു. കുന്നുമ്മലിൽനിന്നാണ് നിഷക്കും രമണിക്കും കടിയേറ്റത്. മൂന്നുപേരും  ജില്ലാ ആശുപത്രിയിൽ ചികിത്സെയിലാണ്. പേ വിഷബാധയുള്ള നായ ഇറങ്ങിയെന്ന പ്രചാരണത്തിൽ മേലാങ്കോട്, കുന്നുമ്മൽ, അതിയാമ്പൂർ, പുതിയ വളപ്പ് പ്രദേശങ്ങളിലുള്ളവർ ആശങ്കയിലാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top