22 December Sunday

ജിഎസ്‌ ടി ഓഫീസിലേക്ക് 
മാർച്ച് നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024

കേരള ഹോട്ടൽ ആൻഡ്‌ റസ്റ്റോറന്റ് അസോസിയേഷൻ കാഞ്ഞങ്ങാട് ജിഎസ്ടി ഓഫീസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഗസാലി ഉദ്ഘാടനംചെയ്യുന്നു

കാഞ്ഞങ്ങാട് 

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കേരള ഹോട്ടൽ ആൻഡ്‌ റസ്റ്റോറന്റ് അസോസിയേഷൻ (കെഎച്ച്ആർഎ) കാഞ്ഞങ്ങാട് ജിഎസ്ടി ഓഫീസിലേക്ക് മാർച്ച് ധർണയും നടത്തി. 
സ്ഥാപനത്തിന്റെ വാടകയോടൊപ്പം  18 ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയ നടപടി ഒഴിവാക്കുക, ഗ്യാസ് വില വർധന തടയുക, അവശ്യ സാധനങ്ങളുടെ വില വർധന തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ ധർണ. സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഗസാലി ഉദ്ഘാടനംചെയ്തു.  
നാരായണ പൂജാരി അധ്യക്ഷനായി. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി ടി വി ബാലൻ മുഖ്യപ്രഭാഷണം നടത്തി.  ബിജു ചുള്ളിക്കര,  അബ്ദുള്ള താജ്,  പി സത്യനാഥൻ, റഫീഖ് ബയത്താൻ, മമു മുബാറക്ക്, ഷംസുദിൻ കാഞ്ഞങ്ങാട് എന്നിവർ സംസാരിച്ചു.  എം ഗംഗാധര സ്വാഗതവും രഘൂവീർപൈ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top