22 December Sunday

നാടിന്റെ സ്‌നേഹവായ്‌പ്പിൽ രഹ്‌ന

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024

സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടിയ രഹ്ന രഘുവിനെ വീട്ടിലെത്തി 
സി എച്ച് കുഞ്ഞമ്പു എംഎൽഎ പൊന്നാട അണിയിക്കുന്നു

മാങ്ങാട്

സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ വേഗറാണിയായ  ബാര ഇരട്ടപ്പനക്കാലിലെ രഹ്ന രഘുവിന് നാടിന്റെ സ്നേഹാദരം. ചൊവ്വാഴ്ച 17-ാം പിറന്നാൾ ആഘോഷിച്ച രഹ്നയ്ക്ക് നാട്ടുകാരുടെ പൗര സ്വീകരണം കൂടിയായപ്പോൾ അത്‌ ഇരട്ട മധുരമായി. 
തിരുവനന്തപുരം ജിവി രാജ സ്പോർട്സ് സ്കൂളിലെ വിദ്യാർഥിനിയാണ് രഹന. സംസ്ഥാനമേളയിൽ 12.62 സെക്കൻഡിലാണ് രഹ്‌ന ഒന്നാമതെത്തിയത്. പത്താം ക്ലാസുവരെ ബാര ഗവ. ഹൈസ്കൂളിലായിരുന്നു പഠനം.  ഒക്ടോബറിൽ നടന്ന സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 100, 200 മീറ്റർ ഓട്ടത്തിൽ രഹ്ന വെള്ളി  നേടിയിരുന്നു.  
മാങ്ങാട് സംഗമം ഹോട്ടലുടമ ഇ പി രഘുവിന്റെയും ആശാ വർക്കറായ റോഷ്‌നയുടെയും മകളാണ്. ബാര ഗവ. ഹൈസ്കൂൾ, വെടിക്കുന്ന് ബ്രദേഴ്സ് ക്ലബ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ മാങ്ങാട് നിന്ന് ഘോഷയാത്രയായി രഹ്നയെ ബാര ഗവ. ഹൈസ്കൂളിലേക്ക് സ്വീകരിച്ചു.  
അനുമോദന സദസ് പഞ്ചായത്ത് പ്രസിഡന്റ്‌ പി ലക്ഷ്മി  ഉദ്ഘാടനം ചെയ്തു. പുരുഷോത്തമൻ അധ്യക്ഷനായി. പ്രധാനാധ്യാപകൻ ശങ്കരൻ സ്വാഗതം പറഞ്ഞു.
ജന്മദിനത്തിൽ രഹ്നയുടെ വീട്ടിലെത്തി സി എച്ച് കുഞ്ഞമ്പു എംഎൽഎ  ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ മണികണ്ഠൻ, പഞ്ചായത്ത് പ്രസിഡന്റ്‌ പി ലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി  ചെയർമാൻ എം കെ വിജയൻ, കെ സന്തോഷ് കുമാർ, കെ രത്നാകരൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top