23 December Monday

ഉദുമ, എളേരി സമ്മേളനങ്ങൾ 
ഇന്നും നാളെയും

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024

കാസർകോട്‌

സിപിഐ എം ഉദുമ, എളേരി ഏരിയാസമ്മേളനങ്ങൾ ബുധനും വ്യാഴവും നടക്കും. രണ്ടിടത്തും പൊതുസമ്മേളന നഗരിയിൽ ചൊവ്വ വൈകിട്ട്‌ പതാകയുയർന്നു. 
ഉദുമ
സിപിഐ എം ഉദുമ ഏരിയാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം  രാവിലെ പത്തിന് ഉദുമ ഐശ്വര്യ ഓഡിറ്റോറിയത്തിലെ കെ നാരായണൻ നഗറിൽ  കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. വ്യാഴം വൈകിട്ട് നാലിന് പാലക്കുന്ന് മീൻ മാർക്കറ്റ് കേന്ദ്രീകരിച്ച് പൊതു പ്രകടനവും  ചുവപ്പ്‌ വളണ്ടിയർ മാർച്ചും നടക്കും. ഉദുമ ഇന്ത്യൻ കോഫി ഹൗസിന് സമീപത്തെ പി രാഘവൻ നഗറിൽ നടക്കുന്ന പൊതുസമ്മേളനം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. നാസർ കൊളായി പ്രഭാഷണം നടത്തും. 
എളേരി
സിപിഐ എം എളേരി ഏരിയ സമ്മേളനം പ്ലാച്ചിക്കരയിൽ നടക്കും. പ്രതിനിധി സമ്മേളനം ബുധൻ രാവിലെ 10ന്‌ സീതാറാം യെച്ചൂരി നഗറിൽ സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം വ്യാഴം വൈകിട്ട് നാലിന് പ്ലാച്ചിക്കരയിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഉദ്ഘാടനംചെയ്യും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top