20 September Friday

സ്‌കൂളിൽ ഇന്നാണ്‌; 
റെഡിയല്ലേ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024

കാസർകോട്‌

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ സീസൺ 13ന്‌ ബുധനാഴ്‌ച തുടക്കമാകും. സ്‌കൂൾതല മത്സരങ്ങളുടെ ജില്ലാ, ഉപജില്ലാതല ഉദ്‌ഘാടനങ്ങൾ പകൽ 1.30ന്‌ നടക്കും. രണ്ടിന്‌ മത്സരം തുടങ്ങും. എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ സ്കൂളിൽനിന്ന്‌ വിജയിക്കുന്ന ഓരോ വിഭാഗത്തിലെയും രണ്ടുപേർക്ക്‌ 28ന്‌ നടക്കുന്ന ഉപജില്ലാതല മത്സരത്തിൽ പങ്കെടുക്കാം. ജില്ലാതല മത്സരങ്ങൾ ഒക്ടോബർ 19നും സംസ്ഥാനതല മത്സരം നവംബർ 23നും നടക്കും. 
സ്‌കൂൾതല മത്സരങ്ങളുടെ ജില്ലാതല ഉദ്‌ഘാടനം പിലിക്കോട്‌  സി കൃഷ്‌ണൻ നായർ സ്‌മാരക സ്‌കൂളിൽ കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി കെ രാഘവൻ നിർവഹിക്കും.
മഞ്ചേശ്വരം ഉപജില്ലാതല സ്‌കൂൾ മത്സരം ഉപ്പള എയുപിഎസിൽ മഞ്ചേശ്വരം എഇഒ എ രാജഗോപാലനും കുമ്പള ഉപജില്ലാതല സ്‌കൂൾ മത്സരം ജിവിഎച്ച്‌എസിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിജി മാത്യുവും കാസർകോട്‌ ഉപജില്ലയിൽ കാസർകോട്‌ ജിയുപിഎസിൽ കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി ടി പ്രകാശനും ഉദ്‌ഘാടനം ചെയ്യും.
ബേക്കലിൽ സ്‌കൂൾ തല ഉദ്‌ഘാടനം വെള്ളിക്കോത്ത് മഹാകവി പി സ്കൂളിൽ കെഎസ്‌ടിഎ സംസ്ഥാന കമ്മിറ്റിയംഗം എൻ കെ ലസിതയും ഹൊസ്ദുർഗിൽ പൂത്തക്കാൽ ജിയുപിഎസിൽ കെഎസ്‌ടിഎ സംസ്ഥാന എക്സി. കമ്മിറ്റിയംഗം കെ ഹരിദാസും ചിറ്റാരിക്കലിൽ എടത്തോട്‌ എസ്‌വിഎം ജിയുപിഎസിൽ കെഎസ്‌ടിഎ സംസ്ഥാന കമ്മിറ്റിയംഗം എം ഇ ചന്ദ്രാംഗദനും ഉദ്‌ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top