22 December Sunday

രണ്ട് ലക്ഷംപേരെ ഡിവൈഎഫ്ഐ അംഗങ്ങളാക്കും

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024

 കാസർകോട്‌

ഡിവൈഎഫ്ഐ മെമ്പർഷിപ്പ് പ്രവർത്തനത്തിന് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം തൃക്കരിപ്പൂർ ബ്ലോക്കിലെ  വലിയപറമ്പ് സൗത്ത് യൂണിറ്റിൽ നടന്നു. ചൈനയിൽ നടന്ന അണ്ടർ 23 ബീച്ച് സെപക് താക്രോ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കുവേണ്ടി വെള്ളി മെഡൽ നേടിയ ടീമംഗം തീർത്ഥാരാമന്  അംഗത്വം നൽകി ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്‌ഘാടനംചെയ്‌തു.  ജില്ലയിൽ രണ്ട്‌ ലക്ഷം പേരെ  അംഗങ്ങളാക്കാനാണ് തീരുമാനം. ‘സോഷ്യലിസമാണ് ഭാവി സമരമാണ് മാർഗം' എന്ന സന്ദേശവുമായാണ് മെമ്പർഷിപ്പ് പ്രവർത്തനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top