22 December Sunday

സ്മൃതി വീണ്ടും ദേശീയ 
തയ്കോൺഡോ ചാമ്പ്യൻഷിപ്പിന്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024
ഭീമനടി
ദേശീയ തയ്കോൺഡോ ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കാൻ ഇത്തവണയും സ്മൃതി കെ ഷാജു. സർവകലാശാല ഇന്റർ കോളേജ് തയ്കോൺഡോ ചാമ്പ്യൻഷിപ്പിൽ വനിതകളുടെ (67 കിലോ) വിഭാഗത്തിൽ സ്വർണം നേടിയാണ് പഞ്ചാബിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ നല്ലോംപുഴയിലെ സ്മൃതി കെ ഷാജു എത്തുന്നത്‌. കണ്ണൂർ എസ്എൻ കോളേജിൽ പി ജി വിദ്യാർഥിനിയായ സ്മൃതി ഇത് മൂന്നാം തവണയാണ് ദേശീയ ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നത്‌. 
ലോക കരാട്ടേ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ ഉൾപ്പെടെ നിരവധി അംഗീകാരം  നേടി. കരാട്ടെ ഇന്ത്യൻ ടീമിന്റെ പരിശീലകനും ഏഷ്യൻ റഫറിയുമായ ഭീമനടി കെഎസ്ഇബി ജീവനക്കാരൻ നല്ലോംപുഴയിലെ ഷാജു കെ മാധവന്റെയും കരാട്ടെ പരിശീലക സിന്ധുവിന്റെയും മകളാണ്. സഹോദരൻ സൂരജ് കെ മാധവനും കരാട്ടെ താരമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top