22 December Sunday

പരിഷത്ത്‌ സംസ്ഥാന ജാഥക്ക്‌ ഇന്ന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024

കാസർകോട്‌

ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ സംഘടിപ്പിക്കുന്ന സംസ്ഥാന വിദ്യാഭ്യാസ ജാഥ വ്യാഴാഴ്‌ച കാസർകോടുനിന്നും പ്രയാണം തുടങ്ങും. 
സംസ്ഥാന പ്രസിഡന്റ്‌ ടി കെ മീരാഭായ്‌ ക്യാപ്‌റ്റനാകുന്ന ജാഥ വൈകിട്ട്‌ നാലിന്‌ കാസർകോട്‌ നഗരസഭാ ബസ്‌സ്‌റ്റാൻഡിന്‌ സമീപത്ത്‌ ഡോ. അനിൽ ചേലേമ്പ്ര ഉദ്‌ഘാടനംചെയ്യും. 
ഡിസംബർ 10ന്‌ തിരുവനന്തപുരത്ത്‌ സമാപിക്കും. വയനാട്‌, ഇടുക്കി ജില്ലകളിൽ ഓരോ ദിവസവും ബാക്കി ജില്ലകളിൽ രണ്ടുദിവസവും ജാഥ പര്യടനം നടത്തും. രണ്ടുവാഹനങ്ങളിലായി ഒരേ സമയം രണ്ട്‌ റൂട്ടിലാണ്‌ ജാഥാ പര്യടനം. ജാഥ വെള്ളിയും ശനിയും ജില്ലയിൽ പര്യടനം നടത്തും. 
വെള്ളി: വാഹനം ഒന്ന്‌: രാവിലെ 9 ഉദുമ, 10.30 പാക്കം, 12 വെള്ളിക്കോത്ത്‌, 2 കാഞ്ഞങ്ങാട്‌, 3ഴ30 നീലേശ്വരം, 5 ചെറുവത്തൂർ.
വാഹനം രണ്ട്‌: രാവിലെ 9 ഇരിയണ്ണി, 10.30 ബേത്തൂർപാറ, 12 കുണ്ടംകുഴി, 2 കുറ്റിക്കോൽ, 3.30 കൊട്ടോടി, 5 പരപ്പ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top