കാഞ്ഞങ്ങാട്
വിവിധ ആവശ്യങ്ങളുന്നയിച്ച് ബീഡിതൊഴിലാളികൾ ഹെഡ് പോസ്‌റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി.
ദേശീയ മിനിമം കൂലി നിശ്ചയിക്കുക, ബീഡി സിഗാർ നിയമം പുനഃസ്ഥാപിക്കുക, മുഴുവൻ ബീഡിതൊഴിലാളികളെയും പിഎഫിൽ അംഗങ്ങളാക്കുക, കരാർ, ഉപ കരാർ സമ്പ്രദായം അവസാനിപ്പിക്കുക, ക്ഷേമ പദ്ധതികൾക്കുള്ള സെസുകൾ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി തൊഴിലാളികൾ ദേശവ്യാപകമായി പ്രക്ഷോഭത്തിലാണ്. ഇതിന്റെ ഭാഗമായാണ് സമരം.
ഹൊസ്‌ദുർഗ് താലൂക്ക് ബീഡി ലേബർ യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ കാഞ്ഞങ്ങാട്ട് നടന്ന മാർച്ച് എം രാജഗോപാലൻ എംഎൽഎ ഉദ്‌ഘാടനം ചെയ്തു. പി ശാന്തകുമാരി അധ്യക്ഷയായി.
കെ വി രാഘവൻ, ടി കുട്ട്യൻ, വി ബാലകൃഷ്ണൻ, പി കാര്യമ്പു, പി രോഹിണി, പി പി തങ്കമണി, ടി ബാബു എന്നിവർ സംസാരിച്ചു. സെക്രട്ടറി ഡി വി അമ്പാടി സ്വാഗതം പറഞ്ഞു.
നീലേശ്വരം ഹെഡ് പോസ്‌റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും സംസ്ഥാന പ്രസിഡന്റ് പി കമലാക്ഷൻ ഉദ്ഘാടനംചെയ്തു. എരിയാ പ്രസിഡന്റ് എം കുഞ്ഞമ്പാടി അധ്യക്ഷനായി.
കെ നാരായണൻ, കെ കുഞ്ഞിക്കണ്ണൻ, വി കെ ദാമോദരൻ, പി പത്മിനി എന്നിവർ സംസാരിച്ചു. എരിയാസെക്രട്ടറി പി രാധ സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..