05 November Tuesday

അമരസ്‌മരണയിൽ യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2024

 കാസർകോട്‌

സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്ക്‌ അന്ത്യാഭിവാദ്യമേകി ജില്ലയും. ലോക്കൽ കേന്ദ്രങ്ങളിൽ മൗന ജാഥയും അനുസ്‌മരണ യോഗങ്ങളും സംഘടിപ്പിച്ചു. ക്ലായിക്കോട്ട്‌ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണനും നീലേശ്വരത്ത്‌ സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ്‌ ചന്ദ്രനും കാസർകോട്ട്‌ സംസ്ഥാന കമ്മിറ്റിയംഗം സി എച്ച്‌ കുഞ്ഞമ്പുവും അനുസ്‌മരണ പരിപാടിയിൽ സംസാരിച്ചു. 
കുമ്പള ടൗണിൽ കെ ബി യൂസഫ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം പി രഘുദേവൻ, ഏരിയ സെക്രട്ടറി സി എ സുബൈർ, അബൂബക്കർ സിദ്ദിഖ്, എ കെ ആരിഫ്, രവി പൂജാരി,  മുരളീധര യാദവ്, അഹമ്മദലി, ഖദീജ, അബ്ദുൽ റഹ്മാൻ എന്നിവർ സംസാരിച്ചു. ജി രത്നാകര  സ്വാഗതം പറഞ്ഞു.
മുന്നാട്  കെ തമ്പാൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി എം അനന്തൻ, എം മിനി, കെ കുഞ്ഞികൃഷ്ണൻ, ഇ മോഹനൻ, ജയപുരം ബാലൻ എന്നിവർ സംസാരിച്ചു. ഇ രാഘവൻ സ്വാഗതം പറഞ്ഞു.
ചിത്താരി ലോക്കലിൽ പി കാര്യമ്പു അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം പി അപ്പുക്കുട്ടൻ,  ഗോവിന്ദൻ പള്ളിക്കാപ്പിൽ, പി വി സുരേഷ്, ബഷീർ വെള്ളിക്കോത്ത്, കെ സി മുഹമ്മദ്‌ കുഞ്ഞി, എ പവിത്രൻ എന്നിവർ സംസാരിച്ചു. പി കൃഷ്ണൻ സ്വാഗതം പറഞ്ഞു.
കാസർകോട്ട്‌ അനിൽ ചെന്നിക്കര അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു എംഎൽഎ, ജില്ലാസെക്രട്ടറിയറ്റ് അംഗം എം സുമതി, ഏരിയാ സെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ എന്നിവർ സംസാരിച്ചു. എസ് സുനിൽ സ്വാഗതം പറഞ്ഞു.
കൊളവയൽ കാറ്റാടിയിൽ കാറ്റാടി കുമാരൻ അധ്യക്ഷനായി. വി വി രമേശൻ, രവീന്ദ്രൻ, കുഞ്ഞിമൊയ്തീൻ ഹാജി, എം വി ശ്രീധരൻ, പി കെ കണ്ണൻ, കമലാക്ഷൻ, ഷിജു പൊയ്ക്കര എന്നിവർ സംസാരിച്ചു. എം വി നാരായണൻ സ്വാഗതം പറഞ്ഞു.
ബോവിക്കാനം ടൗണിൽ പി വി മിനി അധ്യക്ഷയായി. സിപിഐ എം  ഏരിയാ സെക്രട്ടറി എം മാധവൻ, മണികണ്ഠൻ, കെ ബി മുഹമ്മദ്കുഞ്ഞി, ജയകൃഷ്ണൻ, അബ്ദുൾ റഹിമാൻ കോളോട്ട്, ബി കെ നാരായണൻ, ബി എം പ്രദീപ്, പി പി ശ്യാമളാദേവി എന്നിവർ സംസാരിച്ചു. പി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.
ചെർക്കളയിൽ കെ ഹരീഷൻ അധ്യക്ഷനായി.  ജില്ലാകമ്മിറ്റി അംഗം ടി എം എ കരീം, കെ ജയകുമാരി, എ നാരായണൻ, പി ചന്തുക്കുട്ടി എന്നിവർ സംസാരിച്ചു. കെ വി ബാലരാജൻ സ്വാഗതം പറഞ്ഞു.
മഞ്ചേശ്വരത്ത്‌ കരുണാകര ഷെട്ടി അധ്യക്ഷനായി. കെ ആർ ജയാനന്ദ,  സതീഷ് അടപ,  രാമചന്ദ്ര ബഡാജെ,  സൈഫുള്ള തങ്ങൾ,  ഹരിശ്ചന്ദ്ര മഞ്ചേശ്വരം, എസ് എം ബഷീർ, ബഷീർ കനില എന്നിവർ സംസാരിച്ചു. പ്രശാന്ത് കനില സ്വാഗതം പറഞ്ഞു.
ഉദുമ  പാലക്കുന്നിൽ വി പ്രഭാകരൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമൻ, പി ഉദയകുമാർ, ശംസുദ്ദീൻ ഓർബിറ്റ്, ഹസൻ പള്ളിക്കൽ, വി വി പ്രഭാകരൻ എന്നിവർ സംസാരിച്ചു. വി ആർ ഗംഗാധരൻ സ്വാഗതം പറഞ്ഞു. 
പള്ളിക്കരയിൽ പി കെ അബ്ദുള്ള  അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം കെ കുഞ്ഞിരാമൻ, ഹക്കീം കുന്നിൽ, പി കെ അബ്ദുൽ റഹ്മാൻ, കെ ഇ എ ബക്കർ എന്നിവർ സംസാരിച്ചു. എ കുമാരൻ സ്വാഗതം പറഞ്ഞു.
കോളിയടുക്കത്ത് സി മണികണ്ഠൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി മധു മുതിയക്കാൽ, കെ കൃഷ്ണൻ, ബാലചന്ദ്രൻ, ടി വി കബീർ, പുരുഷോത്തമൻ, എം സരോജിനി എന്നിവർ സംസാരിച്ചു. ടി വിനോദ് കുമാർ സ്വാഗതം പറഞ്ഞു.
പാക്കത്ത് പി ശാന്ത അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം കെ കുഞ്ഞിരാമൻ,  കെ വി ഭാസ്കരൻ, എം രത്നാകരൻ നമ്പ്യാർ, എം രാധാകൃഷ്ണൻ, ജി അംബുജാക്ഷൻ, എ സുധാകരൻ, അശോകൻ രചന എന്നിവർ സംസാരിച്ചു. കെ അനിൽകുമാർ സ്വാഗതം പറഞ്ഞു.
ചട്ടഞ്ചാലിൽ കുന്നൂച്ചി കുഞ്ഞിരാമൻ അധ്യക്ഷനായി. സിപിഐ സംസ്ഥാന കൗൺസിൽ അംഗം ടി കൃഷ്ണൻ, എം എ ലത്തീഫ്, കൃഷ്ണൻ ചട്ടഞ്ചാൽ, സദാശിവൻ, റൗഫ് ബാവിക്കര, കെ നാരായണൻ എന്നിവർ സംസാരിച്ചു. എം മുഹമ്മദ്കുഞ്ഞി സ്വാഗതം പറഞ്ഞു.
കുറ്റിക്കോലിൽ  മുരളി പയ്യങ്ങാനം അധ്യക്ഷനായി. ജില്ലാ കമ്മറ്റിയംഗം സി ബാലൻ, എൻ ടി ലക്ഷ്മി, കുഞ്ഞിരാമൻ ഒളിയത്തടുക്കം, കെ ബാലകൃഷ്ണൻ, ദിലീപ് പള്ളഞ്ചി, അഹമ്മദ് ഷെരീഫ്, എം ആർ സുകുമാരൻ എന്നിവർ സംസാരിച്ചു. പി ഗോപിനാഥൻ സ്വാഗതം പറഞ്ഞു. 
കൊളത്തൂരിൽ എം ഗോപാലകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ കമ്മറ്റിയംഗം ഇ പത്മാവതി, രാധാകൃഷ്ണൻ ചാളക്കാട്, ടി നാരായണൻ എന്നിവർ സംസാരിച്ചു. സി കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു.
അജാനൂർ ലോക്കലിൽ എം പൊക്ലൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി കെ രാജ്‌മോഹൻ, ഉണ്ണികൃഷ്ണൻ, കമ്മാരൻ, എ ഹമീദ് ഹാജി, എ ദാമോദരൻ, മൂലക്കണ്ടം പ്രഭാകരൻ, ചെറാക്കോട് കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു.  വി വി തുളസി സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top