19 September Thursday

എല്ലാ അങ്കണവാടികൾക്കും 
കെട്ടിടം; സഹായിക്കാം

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2024
കാസർകോട് 
ജില്ലയിലെ എല്ലാ അങ്കണവാടികൾക്കും കെട്ടിടം എന്ന ലക്ഷ്യം കൈവരിക്കാനായി സ്ഥലം ലഭ്യമല്ലാത്ത 55 അങ്കണവാടികൾക്ക് സ്ഥലം കണ്ടെത്തുന്ന നടപടി ജില്ലയിൽ പുരോഗമിക്കുന്നു. ദേലംപാടി, കുമ്പഡാജെ, കാറഡുക്ക, മുളിയാർ, കുറ്റിക്കോൽ, മൊഗ്രാൽ പുത്തൂർ, കുമ്പള, കാസർകോട് നഗരസഭ, മധൂർ, ചെമ്മനാട്, ചെങ്കള, ബദിയടുക്ക, ബളാൽ, കോടോം ബേളൂർ, പനത്തടി, കാഞ്ഞങ്ങാട് നഗരസഭ, പള്ളിക്കര, ഉദുമ, മഞ്ചേശ്വരം, മീഞ്ച, പൈവളികെ, വോർക്കാടി, എൻമകജെ, മംഗൽപ്പാടി, പുത്തിഗെ, നീലേശ്വരം നഗരസഭ, ചെറുവത്തൂർ, പടന്ന, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കിനാനൂർ കരിന്തളം എന്നീ പഞ്ചായത്തുകളിലെ 55 അങ്കണവാടികൾക്ക് സ്ഥലം കണ്ടെത്തുന്ന നടപടിയാണ്‌ പുരോഗമിക്കുന്നത്‌. തദ്ദേശ സ്ഥാപനം, റവന്യൂ, പുറമ്പോക്ക്, വകുപ്പ് തലങ്ങളിൽ സ്ഥലം ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ സൗജന്യമായി അനുവദിക്കുന്നതിനും വിലകൊടുത്തു വാങ്ങി കൈമാറുന്നതിനും താൽപര്യമുള്ള വ്യക്തികൾ മുന്നോട്ടുവരണമെന്ന്  കലക്ടർ അഭ്യർഥിച്ചു
ഈ വ്യക്തികളുടെ പേര് കെട്ടിടത്തിൽ രേഖപ്പെടുത്തുമെന്നും കലക്ടർ  അറിയിച്ചു. കാസർകോട് വികസന പാക്കേജ്, ജില്ലാ പഞ്ചായത്ത്, തദ്ദേശ  സ്ഥാപനങ്ങൾ എന്നിവയുടെ സംയുക്ത ഫണ്ട് ഉപയോഗിച്ച് സ്ഥലം ലഭ്യമായ എല്ലാ അങ്കണവാടികൾക്കും കെട്ടിടം നിർമിക്കുന്നതിനുള്ള വിശദ പ്ലാൻ റിപ്പോർട്ട് ജില്ലാ നിർമിതി കേന്ദ്രം തയ്യാറാക്കി. ഭരണാനുമതി നൽകുന്നതിനുള്ള നടപടി കാസർകോട് വികസന പാക്കേജ് മുഖാന്തരം സ്വീകരിച്ചുവരികയാണ്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top