കാസർകോട്
ഒരാഴ്‌ച മുമ്പാണ് ഒരു മാസത്തെ പെൻഷൻ കിട്ടിയത്. ഇത്ര പെട്ടെന്ന് വീണ്ടും കിട്ടുമെന്ന് കരുതിയില്ല. ഇത്തവണത്തെ ഓണവും കൂടുതൽ സന്തോഷത്തോടെ ആഘോഷിക്കാം. കാസർകോട് ചീരുമ്പ കടപ്പുറത്തെ സഹോദരിമാരായ സരോജിനിയും രഞ്‌ജിനിയും ഇവരുടെ സഹോദര ഭാര്യ സരോജിനിയും പറയുന്നു.
കാസർകോട് സർവീസ് സഹകരണ ബാങ്ക് കളക്ഷൻ ഏജന്റും സിപിഐ എം ലോക്കൽ സെക്രട്ടറിയുമായ എസ് സുനിൽ കഴിഞ്ഞ ദിവസമാണ് ഇവരുടെ വീട്ടിലെത്തി വിധവാ പെൻഷൻ നൽകിയത്. പെൻഷൻ ഞങ്ങൾക്ക് എന്നും ആശ്വാസം പകരുന്നതാണ്. ഒരു മാസംതന്നെ മൂന്നുമാസ പെൻഷൻ തുകയാണ് കിട്ടിയത്. പത്തുവർഷം മുമ്പ് ദിനേശ് ബീഡി തൊഴിലാളിയായിരുന്നു സരോജിനി. നിലവിൽ ഭാരത് ബീഡി തെറുക്കലാണ് മൂവരുടെയും പണി. മാസം 1000 രൂപയുടെ ബീഡിയാണ് തെറുക്കാനാവുക. ഇതുകൊണ്ട് ഞങ്ങളുടെ കാര്യം നടത്താനാവില്ലല്ലോ. പെൻഷൻ തുക ഞങ്ങളുടെ സ്വന്തം പണമല്ലേ, അത് കിട്ടുമ്പോൾ വലിയ സന്തോഷം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..