ചെർക്കള
സഹകരണ സ്ഥാപനങ്ങൾക്ക് ലഭിക്കേണ്ട ഉത്തേജന പലിശ, കടാശ്വാസ കമീഷൻ നൽകേണ്ട തുക, ഇ എം എസ് ഭവന വായ്പാ പലിശ തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും സമയബന്ധിതമായി അനുവദിക്കണമെന്ന് ജില്ലാ പാക്‌സ് സെക്രട്ടറീസ് ഫോറം രൂപീകരണ യോഗം ആവശ്യപ്പെട്ടു.
കെ ഗംഗാധരൻ അധ്യക്ഷനായി. കെ പ്രഭാകരൻ, കെ ശശി, പി രാജൻ നായർ, പി ജാനകി, സുരേഷ് പായം, ഗോപിനാഥൻ, നികേഷ് കുമാർ, ദീപുദാസ്, പ്രഭാകര പെർള, കുഞ്ഞികൃഷ്ണൻ നായർ കാട്ടുകൊച്ചി എന്നിവർ സംസാരിച്ചു. പി ഗിരിധരൻ സ്വാഗതവും രാജൻ കുണിയേരി നന്ദിയും പറഞ്ഞു.
ഭാരവാഹിൾ: കെ ഗംഗാധരൻ (പ്രസിഡന്റ്), പി രാജൻ നായർ (വൈസ് പ്രസിഡന്റ്), രാജൻ കുണിയേരി (സെക്രട്ടറി), ഗോപിനാഥൻ (ജോയിന്റ് സെക്രട്ടറി), വി വി ലേഖ (ട്രഷറർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..