23 December Monday

ആർഎംഎസ്‌ ഓഫീസ്‌ 
പൂട്ടരുത്‌: എംഎൽഎ

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024

 

കാസർകോട്‌
കാസർകോട് സോർട്ടിങ്‌ ഓഫീസ് കണ്ണൂർ ആർഎംഎസുമായി ലയിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന്‌ കേന്ദ്ര വാർത്താവിനിമയ മന്ത്രിക്കയച്ച നിവേദനത്തിൽ സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ ആവശ്യപ്പെട്ടു. 
തപാൽ സേവനങ്ങളെ ബാധിക്കുമെന്ന രീതിയിലാണ്‌ ലയനം. 1984 മുതൽ പ്രവർത്തിക്കുന്ന കാസർകോട്‌ സോർട്ടിങ്‌ ഓഫീസിൽ ദിവസം 3500 സ്പീഡ് പോസ്‌റ്റും  2500 രജിസ്റ്റർ പോസ്‌റ്റും കൈകാര്യം ചെയ്യുന്നു.  24 മണിക്കൂറും പ്രവർത്തിക്കുന്ന ബുക്കിങ്‌ കൗണ്ടറുമുണ്ട്‌.  
കാസർകോട്‌ ഓഫീസ് അടച്ചാൽ തൃക്കരിപ്പൂരിലും മഞ്ചേശ്വരത്തും പോസ്റ്റ് ചെയ്യുന്ന കത്തുകൾ ജില്ലക്കുള്ളിൽ തന്നെ എത്താൻ 300 കിലോമീറ്ററിലധികം സഞ്ചരിക്കണം. ഇത്‌ പോസ്‌റ്റലുകൾ കിട്ടാൻ കാലതാമസം വരുത്തുമെന്നും  മന്ത്രിക്കയച്ച ഇ മെയിൽ നിവേദനത്തിൽ എംഎൽഎ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top