19 December Thursday

എൽഡിഎഫ്‌ സർക്കാരിനെ ഇല്ലാതാക്കാൻ മാധ്യമങ്ങളും പ്രവർത്തിക്കുന്നു : എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Sunday Dec 15, 2024

 ചെറുവത്തൂർ

എൽഡിഎഫ്‌ സർക്കാറിനെ ഇല്ലാതാക്കാൻ കോൺഗ്രസ്സിനും ബിജെപിക്കുമൊപ്പം വലതുപക്ഷ മാധ്യമങ്ങളുംചേർന്ന്‌  പ്രവർത്തിക്കുകയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. കാരിയിൽ കെ കുഞ്ഞിരാമൻ അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
മാധ്യമങ്ങളുടെ ശ്രമം വിജയിക്കില്ലെന്നും മൂന്നാം എൽഡിഎഫ്‌ സർക്കാർ നൂറിലധികം സീറ്റ്‌ നേടി അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ്‌ അധികാരത്തിലെത്തുമെന്ന്‌ പ്രതീക്ഷിച്ച്‌  മുഖ്യമന്ത്രിയാകാൻ കോൺഗ്രസിൽ മത്സരം മുറുകിയിരിക്കുകയാണ്‌. ആറ്‌ കോൺഗ്രസ്‌ നേതാക്കളാണ്‌  രംഗത്തുള്ളത്‌. 
കേരളത്തിന്‌ നൽകേണ്ട സഹായങ്ങളൊന്നും നൽകാതെ ശത്രു രാജ്യത്തെപ്പൊലെ കാണുകയാണ്‌ കേന്ദ്ര സർക്കാർ. വയനാട്‌ അതിനേറ്റവും ഒടുവിലത്തെ ഉദാഹരണം. കേരളത്തെ കാവി വൽക്കാരിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ മേഖലയെ കാവിയണിയിക്കുവാനുള്ള നീക്കം ഗവർണറുടെ സഹായത്തോടെ നടത്താൻ ശ്രമിക്കുകയാണ്‌. യോഗ്യതയില്ലാത്തവരെ വൈസ്‌ ചാൻസിലർമാരായി നിയമിച്ച്‌ അജണ്ട നടപ്പിലാക്കാനാണ്‌ അവർ ശ്രമിക്കുന്നത്‌. അദ്ദേഹം പറഞ്ഞു.
പാലക്കാട്‌  ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ടും വർഗീയ പാർടികളുടെ വോട്ടും വാങ്ങിയാണ്‌ യുഡിഎഫ്‌ വിജയിച്ചത്‌.  ബിജെപിയുടെ 4500 വോട്ടാണ്‌ യുഡിഎഫ്‌ വാങ്ങിയത്‌.  ജമാഅത്തെ ഇസ്ലാമി, എസ്‌ഡിപിഐ എന്നിവരുടെ 13,500 വോട്ടുകളുടെ  പിൻബലത്തിലാണ്‌ യുഡിഎഫ്‌ വിജയിച്ചത്‌. ഇത്‌ മൂന്നും കുറച്ചാൽ എന്താണ്‌ സ്ഥിതിയെന്ന്‌ യുഡിഎഫ്‌ ആലോചിക്കണം.  എം വി ഗോവിന്ദൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top