വെള്ളരിക്കുണ്ട്
ദൽഹിയിലെ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി വെള്ളരിക്കുണ്ടിൽ നിന്ന് തിരുവനന്തപുരത്തേക്ക് രാഷ്ട്രീയ കിസാൻ മഹാ സംഘ് സംഘടിപ്പിക്കുന്ന ട്രാക്ടർ യാത്ര ആരംഭിച്ചു. രാഷ്ട്രീയ കിസാൻ മഹാ സംഘ് ദേശീയ കോ ഓർഡിനേറ്റർ കെ വി ബിജു ഉൽഘാടനം ചെയ്തു. വെള്ളരിക്കുണ്ടിൽ കർഷക ഐക്യവേദി നടത്തുന്ന കർഷക സ്വരാജ് സത്യാഗ്രഹ വേദിയിൽ നിന്നാണ് ട്രാക്ടർ യാത്ര പുറപ്പെട്ടത്.തോമസ് കളപ്പുര അദ്ധ്യക്ഷനായി.അഹമ്മദ് ഷെരീഫ്, കാരയിൽ സുകമാരൻ, എൻ സുബ്രഹ്മണ്യൻ, ടി പി തമ്പാൻ, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, ജെറ്റോ ജോസ്,ജാഥാ ക്യാപ്റ്റൻ അഡ്വ.ബിനോയി തേമസ്, വൈസ് ക്യാപ്റ്റൻമാരായ എൻ ജെ ചാക്കോ, ജോയി കണ്ണൻചിറ എന്നിവർ സംസാരിച്ചു. സണ്ണി പൈകട സ്വാഗതവും ജിമ്മി ഇടപ്പാടി നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..